സി.ഐ.സി ടേബിൾ ടോക്ക്
text_fieldsഇസ്ലാം - ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’ കാമ്പയിന്റെ ഭാഗമായി സി.ഐ.സി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ ഖത്തർ ഇസ്ലാമിക് കൾച്ചറൽ സെന്റർ വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി സംസാരിക്കുന്നു
ദോഹ: ‘ഇസ്ലാം -ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ’എന്ന കാമ്പയിന്റെ ഭാഗമായി സി.ഐ.സി മദീന ഖലീഫ സോൺ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടന പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു. സി.ഐ.സി മദീന ഖലീഫ സോൺ പ്രസിഡന്റ് റഹീം ഓമശ്ശേരി ആമുഖപ്രസംഗം നടത്തി.
ദോഹ സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച്ച് ഡയറക്ടറും അൽ മദ്റസത്തുൽ ഇസ്ലാമിയ പ്രിൻസിപ്പലുമായ ഡോ. അബ്ദുൽ വാസിഅ് മോഡറേറ്റർ ആയിരുന്നു. സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഖത്തർ ഇസ്ലാമിക് കൾച്ചറൽ സെന്റർ വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി ചർച്ച സമാഹാരണവും സമാപനവും നിർവഹിച്ചു. അബ്ദുൽ ജബ്ബാർ സ്വാഗതവും ഫൈസൽ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

