സി.ഐ.സി സെമിനാർ സംഘടിപ്പിച്ചു
text_fieldsസി.ഐ.സി സംഘടിപ്പിച്ച സെമിനാറിൽ റയ്യാൻ സോൺ ആക്ടിങ് സെക്രട്ടറി മുഹമ്മദ് റഫീഖ്
തങ്ങൾ സംസാരിക്കുന്നു
ദോഹ: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ, ഇൻഡസ്ട്രിയൽ ഏരിയ ഘടകങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരം ചരിത്രവും വർത്തമാനവും എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു.
ഇൻഡസ്ട്രിയൽ ഏരിയ നോർത്ത് യൂനിറ്റ് പ്രസിഡന്റ് ഇസ്മായിൽ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർ അനീസ് കൊടിഞ്ഞി വിഷയമവതരിപ്പിച്ചു.
സി.ഐ.സി റയ്യാൻ സോൺ ആക്ടിങ് സെക്രട്ടറി മുഹമ്മദ് റഫീഖ് തങ്ങൾ, സൗത്ത് യൂനിറ്റ് പ്രസിഡന്റ് ഹാഷിം എന്നിവർ സംസാരിച്ചു. കെ.കെ. ബഷീർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

