സി.ഐ.സി റയ്യാൻ സോൺ സ്പോർട്സ് മീറ്റ്: അൽ വാബ് ജേതാക്കൾ
text_fieldsസി.ഐ.സി റയ്യാൻ സോൺ സ്പോർട്സ് മീറ്റിലെ ജേതാക്കൾ ട്രോഫികളുമായി
ദോഹ: ഖത്തർ ദേശീയ കായിക ദിനേഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ നടത്തിയ റയ്യാൻ സ്പോർട്സ് മീറ്റിൽ മികച്ച പ്രകടനവുമായി അൽ വാബ് യൂനിറ്റ് ജേതാക്കളായി, അസീസിയ രണ്ടാം സ്ഥാനവും ഇൻഡസ്ട്രിയൽ ഏരിയ സൗത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ വ്യക്തിഗത ചാലഞ്ചുകളിൽ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവർ: സ്റ്റെപ് ചാലഞ്ച് -ഖലീൽ റഹ്മാൻ, സയ്യിദ് അക്ബർ അലി, ഷജീർ എം.എ; പ്ലാങ്ക് -കുഞ്ഞിമുഹമ്മദ് കെ.എച്ച്, നൗഷാദ് ഒളകര, അഷ്റഫ് ആയതു പറമ്പിൽ; സ്ക്രീൻ ടൈം -സുബുൽ, അബ്ദുൽ റസാഖ്, ഖലീൽ. ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഷിയാസ് കൊട്ടാരം ഒന്നാം സ്ഥാനവും, സാഫിർ രണ്ടാം സ്ഥാനവും നേടി, ബാഡ്മിന്റൺ ഡബിൾ :ഷിയാസ് -മിൻസു ടീം ഒന്നാം സ്ഥാനം നേടിയപ്പോൾ അനീസുദ്ധീൻ, അനീസ് എന്നിവരടങ്ങുന്ന ടീം രണ്ടാമതെത്തി. മികച്ച കോഓഡിനേറ്ററായി അൽ വാബ് യൂനിറ്റിലെ അബ്ദുൽ ലത്തീഫിനെ തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും സി.ഐ.സി വൈസ് പ്രസിഡന്റ് റഹീം ഓമശ്ശേരി, സംഘടന സെക്രട്ടറി മുഹമ്മദ് റാഫി, കേന്ദ്ര കമ്മിറ്റി അംഗം സുഹൈൽ ശാന്തപുരം, സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റുമാരായ എം.എം. അബ്ദുൽ ജലീൽ, മുഹമ്മദ് റഫീഖ് തങ്ങൾ, സെക്രട്ടറി ബാസിത്, സംഘടനാ സെക്രട്ടറി സാഫിർ, അബ്ദുൽ എ.ടി. സലാം, സിദ്ദിഖ് വേങ്ങര എന്നിവർ സമ്മാനിച്ചു.
കൺവീനർമാരായ ഇ.കെ. ഫഹദ്, ഹാഷിം, താഹിർ, അനീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

