സി.ഐ.സി ഖത്തർ പ്രവർത്തക സംഗമം
text_fieldsസി.ഐ.സി പ്രവർത്തകസംഗമം ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം
ചെയ്യുന്നു, പരിപാടിയുടെ സദസ്സ്
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ, പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തറിന്റെ പുതിയ പ്രവർത്തന കാലയളവിലെ ആദ്യ പ്രവർത്തകസംഗമം ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീറും ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഖത്തർ മുൻ പ്രസിഡന്റും പണ്ഡിതനും പ്രഭാഷകനുമായ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
വിശ്വാസികൾ സമൂഹത്തിന്റെ മുൻനിരയിൽ നിലകൊള്ളുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്ലാമിന്റെ മനോഹാരിത പ്രതിനിധാനം ചെയ്യുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടും ലിബറലിസം ഉൾപ്പെടെയുള്ള ആധുനിക ആശയവിപത്തുകളെ ആശയപരമായും പ്രായോഗികമായും അഭിമുഖീകരിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പുതിയ പ്രവർത്തനപദ്ധതികളും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. സംഘടന മുന്നോട്ടുവെക്കുന്ന വിവിധ സാമൂഹിക-സേവന പരിപാടികൾ ജനകീയമാക്കാൻ പ്രവർത്തകരുടെ ഐക്യവും സമർപ്പണവുമാണ് പ്രധാന ശക്തിയെന്നു അദ്ദേഹം വ്യക്തമാക്കി. വിമൻ ഇന്ത്യ പ്രസിഡന്റ് എം. നസീമ, യൂത്ത് ഫോറം പ്രസിഡന്റ് എം.ഐ. അസ്ലം തൗഫീഖ്, വൈസ് പ്രസിഡന്റ് റഹീം ഓമശ്ശേരി, സെക്രട്ടറി മുഹമ്മദ് റാഫി, കേന്ദ്ര സമിതി അംഗം സാദിഖ് ചെന്നാടൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അർഷദ് ഇ. സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ടി. മുബാറക് സമാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

