സി.ഐ.സി റയ്യാൻ സോൺ വിനോദയാത്ര സംഘടിപ്പിച്ചു
text_fieldsസെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ സംഘടിപ്പിച്ച വിനോദയാത്ര
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ‘ഈലാഫ്’ (ഇണക്കം) എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വിനോദയാത്ര പങ്കാളിത്തംകൊണ്ടും സംഘാടനംകൊണ്ടും ശ്രദ്ധേയമായി. രാവിലെ മുതൽ രാത്രി ഒമ്പതുവരെ നീണ്ടുനിന്ന പരിപാടിയിൽ അഞ്ച് ടീമുകളായി വിവിധ വിനോദ മത്സര പരിപാടികൾ അരങ്ങേറി.
ഗസൽ ടീം ഓവറോൾ ചാമ്പ്യന്മാരായി. ലെപോഡ്, അബാബീൽ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സോണൽ പ്രസിഡന്റ് ടി.കെ. സുധീർ പരിപാടികൾക്ക് ആരംഭം കുറിച്ചു. അബ്ദുൽ ഹമീദ് എടവണ്ണ, അഹമ്മദ് ഷാഫി, അബ്ദുൽ വാഹദ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ പരിപാടികൾ ഷിബിലി സിബ്ഗതുല്ല, അഷ്റഫ് എ.പി എന്നിവർ നിയന്ത്രിച്ചു.
വിജയികൾക്ക് സോണൽ വൈസ് പ്രസിഡന്റുമാരായ സുഹൈൽ ശാന്തപുരം, സുബുൽ അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ ജലീൽ എം.എം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്റർസോൺ കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സ്കിറ്റിന്റെ ദൃശ്യാവിഷ്കാര പ്രദർശനോദ്ഘാടനം തനിമ സോണൽ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ നിർവഹിച്ചു.
കുട്ടികളും കുടുംബങ്ങളുമടക്കം മുന്നൂറിൽപരം ആളുകൾ പങ്കെടുത്ത വിനോദയാത്ര വളന്റിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര, താഹിർ ടി.കെ, മുഹമ്മദ് റഫീഖ്, ഫഹദ് എന്നിവരുടെ നേതൃത്വത്തിലുള്ള വളന്റിയർമാർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

