Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​ഐ.​സി അ​ൽ ഖോ​ർ...

സി.​ഐ.​സി അ​ൽ ഖോ​ർ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സി.​ഐ.​സി അ​ൽ ഖോ​ർ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സി.​ഐ.​സി അ​ൽ ഖോ​ർ സോ​ൺ സ്നേ​ഹ​സം​ഗ​മം ടി.​കെ. ഖാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: മ​നു​ഷ്യ മ​ഹ​ത്ത്വ​മു​യ​ർ​ത്തി​പ്പി​ടി​ക്കാ​നും സൗ​ഹൃ​ദ​ത്തി​ലൂ​ടെ മാ​ന​വി​ക ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്താ​നും സി.​ഐ.​സി അ​ൽ ഖോ​ർ സോ​ൺ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം ആ​ഹ്വാ​നം ചെ​യ്തു.

സൗ​ഹാ​ർ​ദ സ​ന്ദേ​ശ​മു​യ​ർ​ത്തി​പ്പി​ടി​ച്ച് സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം ബ​ർ​വ മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ളി​ൽ സി.​ഐ.​സി ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ടി.​കെ. ഖാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​തി മ​ത വ​ർ​ഗ ഭേ​ദ​മ​ന്യേ മ​നു​ഷ്യ​രെ​ന്ന നി​ല​ക്ക് ഒ​ന്നി​ച്ചു​നി​ൽ​ക്കാ​നും ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ന്റെ ഭാ​ഗ​മെ​ന്ന നി​ല​ക്ക് വൈ​വി​ധ്യ​ങ്ങ​ളെ ആ​ദ​രി​ക്കാ​നും ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി.​ഐ.​സി അ​ൽ​ഖോ​ർ മേ​ഖ​ല പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​മി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​താ​ജ് ആ​ലു​വ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ളെ ജീ​വി​ത സം​സ്കാ​ര​മാ​ക്കു​ന്ന​തി​ലൂ​ടെ ന​ഷ്ട​മാ​കു​ന്നു എ​ന്ന് നാം ​ഭ​യ​ക്കു​ന്ന സാ​മൂ​ഹി​കാ​രോ​ഗ്യ​ത്തെ നി​ല​നി​ർ​ത്താ​നും ശ​ക്തി​പ്പെ​ടു​ത്താ​നും സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി താ​യ​ല​ക്ക​ണ്ടി, ക​ൾ​ച്ച​റ​ൽ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ച​ന്ദ്ര​മോ​ഹ​ൻ, ഇ​ൻ​കാ​സ് ഖ​ത്ത​ർ പ്ര​തി​നി​ധി ജ​യ​പാ​ൽ, സം​സ്കൃ​തി അ​ൽ​ഖോ​ർ പ്ര​തി​നി​ധി സു​ഭാ​ഷ് കു​ര്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ല് പ​തി​റ്റാ​ണ്ടാ​യി അ​ൽ ഖോ​റി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ളെ ആ​ദ​രി​ച്ച ച​ട​ങ്ങി​ൽ, റ​ഷീ​ദ് കെ. ​മു​ഹ​മ്മ​ദി​ന്റെ നോ​വ​ൽ ‘നോ​ക്കി​യാ​ൽ കാ​ണാ​ത്ത ആ​കാ​ശം’ പ്ര​കാ​ശ​നം ചെ​യ്തു. സ്നേ​ഹ​സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഓ​സ്കാ​ർ ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. ജം​ഷീ​ദ് ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും ല​ബീ​ബ് അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetCICAl Khor
News Summary - CIC Organized Al Khor Meet
Next Story