Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.ഐ.സി മെഡിക്കൽ...

സി.ഐ.സി മെഡിക്കൽ പരിശോധന പാക്കേജ്​

text_fields
bookmark_border
സി.ഐ.സി മെഡിക്കൽ പരിശോധന പാക്കേജ്​
cancel
camera_alt

മെഡിക്കൽ പാക്കേജ്​ സംബന്ധിച്ച രേഖകകൾ കൈമാറുന്നു

ദോഹ: ഖത്തറിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ യാസ് മെഡ് ക്ലിനിക് ഗ്രൂപ്പിനു കീഴിലുള്ള പാർകോ മെഡിക്കൽ സെൻററുമായി സഹകരിച്ച്​ സി.ഐ.സി, വുമൺ ഇന്ത്യ, യൂത്ത് ഫോറം മദീന ഖലീഫ സോൺ അംഗങ്ങൾക്കായി പ്രത്യേക മെഡിക്കൽ പരിശോധന പാക്കേജ്​ നടപ്പാക്കുന്നു.

ഇതു സംബന്ധിച്ച കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചു. ഫുൾ ബോഡി ചെക്കപ് , ജനറൽ കൺസൽട്ടേഷൻ, സ്പെഷലിസ്​റ്റ്​ കൺസൽട്ടേഷൻ, ഡെൻറൽ ചികിത്സ, ലബോറട്ടറി ടെസ്​റ്റുകൾ എന്നീ മേഖലകളിലാണ് കരാർ പ്രകാരം ആനുകൂല്യം ലഭ്യമാവുക.

യാസ് മെഡ് ക്ലിനിക് ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്​ത്​ സി.ഇ.ഒ. ഡോക്ടർ യാസ്മിൻ ഹംസയും സി.ഐ.സിയെ പ്രതിനിധാനം ചെയ്​ത് സോണൽ വൈസ് പ്രസിഡൻറ്​ അബ്​ദുൽ അസീസ് പൊയിലും കരാറിൽ ഒപ്പുവെച്ചു. സി.ഐ.സി, വുമൻ ഇന്ത്യ, യൂത്ത്‌ഫോറം സോണൽ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical check up
News Summary - CIC medical check up package
Next Story