സി.ഐ.സി മദീന ഖലീഫ സോൺ റമദാൻ സംഗമം
text_fieldsസി.ഐ.സി മദീന ഖലീഫ സോൺ റമദാൻ സംഗമത്തിൽ എം.എം ശംസുദ്ദീൻ നദ്വി സംസാരിക്കുന്നു
ദോഹ: ‘തഖ്വയും സ്വബ്റുമാണ് റമദാൻ’ എന്ന തലക്കെട്ടിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ റമദാൻ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ഖുർആനിനെ ഹൃദയത്തിലേക്ക് ആവാഹിച്ച് ജീവിതത്തിന്റെ സമരമുഖത്തേക്കിറങ്ങുകയാണ് വിശ്വാസികളുടെ ദൗത്യമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എം.എം ശംസുദ്ദീൻ നദ്വി അഭിപ്രായപ്പെട്ടു. ആഴത്തിലുള്ള പഠനവും മനനവും ആവശ്യപ്പെടുന്നതാണ് ഖുർആനിന്റെ പ്രമേയങ്ങളും ശൈലിയുമെന്ന് സി.ഐ.സി വക്റ സോൺ പ്രസിഡന്റ് ഷാനവാസ് ഖാലിദ് പറഞ്ഞു. സി.ഐ.സി മദീന ഖലീഫ സോൺ പ്രസിഡന്റ് അബ്ദുൽ ഹമീദ് വി.എൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ കബീർ ഇ.കെ സ്വാഗതം പറഞ്ഞു. സി.ഐ.സി വൈസ് പ്രസിഡന്റ് അർഷദ് ഇ. സമാപനം നിർവഹിച്ചു. സംഗമത്തിന്റെ ഭാഗമായി മലർവാടി വിദ്യാർഥികൾക്ക് വേണ്ടി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

