ഹൃദയത്തിന് കരുത്തേകാൻ മെഡിക്കൽ ക്യാമ്പ്
text_fieldsസി.ഐ.സി മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി എച്ച്.എം.സി ഉപഹാരം ഹബീബ് റഹ്മാൻ കിഴിശ്ശേരി ഏറ്റുവാങ്ങുന്നു
ദോഹ: ആരോഗ്യകരമായ റമദാൻ തയാറെടുപ്പിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റൽ സഹകരണത്തോടെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി.
‘റമദാന് വേണ്ടി ഹൃദയം ഒരുക്കാം’ എന്ന മുദ്രാവാക്യവുമായി ഹാർട്ട് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ പരിപാടികളും നടന്നു.
ഡോ. സജ്ജാദ്, ഡോ. ജിജി മാത്യു എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു. ഹൃദ്രോഗ വിദഗ്ധരായ ഡോ. ജാസിം, ഡോ. അൻവർ, ഡോ. ഷാഹിദ്, ഡോ. സജ്ജാദ് എന്നിവർ വിദഗ്ധ പരിശോധനകൾക്ക് നേതൃത്വം നൽകി. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ഹമദ് ഹാർട്ട് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.
സമാപന ചടങ്ങിൽ എച്ച്.എം.സിയുടെ ഉപഹാരം ഡോ. അൻവറിൽ നിന്ന് സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി ഏറ്റുവാങ്ങി. ഹെഡ് നഴ്സ് ഓഫ് ആക്സസ് ആൻഡ് ഫ്ലോ റഗ്ദ അഹ്മദ് സ്വാഗതവും കാർഡിയോളജിസ്റ്റ് ഡോ. സ്മിത അനിൽ നന്ദിയും പറഞ്ഞു.
സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, പി.ആർ ഹെഡ് നൗഫൽ പാലേരി, സെൻട്രൽ അഡ്വൈസറി കൗൺസിൽ അംഗങ്ങളായ സുധീർ ടി.കെ, ബഷീർ അഹമ്മദ്, ക്യാമ്പ് കൺവീനർ അഷ്റഫ് മീരാൻ എന്നിവർ സംബന്ധിച്ചു.
ഷഫീഖ് ഖാലിദ്, സിദ്ദീഖ് വേങ്ങര, ത്വാഹിർ ടി.കെ, ജമീല മമ്മു, മുഹമ്മദ് ഉസ്മാൻ, സലീം ഇസ്മായിൽ, മുഹമ്മദ് റഫീഖ് ടി.എ, മുഹമ്മദ് സാദത്ത്, ഫായിസ് ഉളിയിൽ, മുഫീദ് ഹനീഫ, അലി കണ്ടാനത്ത്, ഷംസുദ്ദീൻ കണ്ണോത്ത്, മുഹമ്മദ് എം. ഖാദർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.