ഹാജിമാർക്ക് സി.ഐ.സി യാത്രയയപ്പ്
text_fieldsസി.ഐ.സി ഹജ്ജ് യാത്രയയപ്പ് യോഗം ടി.കെ. ഖാസിം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി -സി.ഐ.സി ഹജ്ജ് തീർഥാടകർക്ക് യാത്രയയപ്പും സംശയ നിവാരണവും സംഘടിപ്പിച്ചു. സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി അധ്യക്ഷതവഹിച്ചു. ഹാജിമാരുടെ സംശയങ്ങൾക്ക് പി.പി. അബ്ദുൽ റഹീം വിശദീകരണം നൽകി.
ഡോ. നസീം ഹജ്ജ്: ആരോഗ്യ ചിന്തകൾ എന്ന വിഷയം അവതരിപ്പിച്ചു. സി.ഐ.സി സെക്രട്ടറി വി.കെ. നൗഫൽ സ്വാഗതവും ഹജ്ജ് ഉംറ കോഓഡിനേറ്റർ ടി.കെ. സുധീർ സമാപനവും പ്രാർഥനയും നിർവഹിച്ചു.
വിവിധ ഗ്രൂപ്പുകൾ വഴിയും കേരള ഹജ്ജ് കമ്മിറ്റി വഴിയും ഹജ്ജിനു പുറപ്പെടുന്ന 75 ഹാജിമാർ പങ്കെടുത്തു.

