സി.ഐ.സി ദോഹ സോൺ കുടുംബയാത്ര
text_fieldsസി.ഐ.സി സംഘടിപ്പിച്ച കുടുംബ യാത്രയിൽ നിന്ന്
ദോഹ: ദോഹ സോൺ സി.ഐ.സി., വിമൻ ഇന്ത്യ ,യൂത്ത് ഫോറം, സ്റ്റുഡന്റ് ഇന്ത്യ, ഗേൾസ് ഇന്ത്യ, മലർവാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രവർത്തകർക്കും, കുടുംബാംഗങ്ങൾക്കും സഹാകാരികള്ക്കുമായി കുടുംബയാത്ര സംഘടിപ്പിച്ചു. വിജ്ഞാനത്തിനും വിനോദത്തിനും വേണ്ടിയുള്ള ഒട്ടേറെ ആകർഷകമായ പരിപാടികൾ ഉൾക്കൊള്ളുന്നതായിരുന്നു യാത്ര. അൽ ഗുവൈരിയ പാർക്കില്‍ നടന്ന പരിപാടിയില്‍ വിജയികൾക്ക്, സി.ഐ.സി - വിമൻ ഇന്ത്യ യൂത്ത് ഫോറം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ ഡോ.അബ്ദുൽ വാസി ധർമഗിരി നേതൃത്വം നല്കി. നാസര്‍ വേളം, സാഫീര്‍, സുഹൈല്‍, ഷംസു, ജാഫര്‍, സിന്നൂന്, ബാസിത്, ഫൈറൂസ് എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു. സി.ഐ.സി ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹ്മദ് സമാപന ഭാഷണം നടത്തി.

