സി.ഐ.സി അൽഖോർ സ്പോർട്സ് ഫെസ്റ്റ്
text_fieldsഅൽഖോർ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) അൽഖോർ സോൺ സംഘടിപ്പിച്ച ഇന്റർ യൂണിറ്റ് കായിക മേളയിൽ അൽഖോർ നോർത്ത് യൂനിറ്റ് ജേതാക്കളായി. അൽഖോർ സെൻട്രൽ യൂണിറ്റ് ആണ് റണ്ണേഴ്സ് അപ്പ്.
അൽബൈത്ത്, ഈസ്റ്റ് യൂണിറ്റുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിദ്യാർഥികൾക്കായി നടത്തിയ സ്റ്റുഡൻസ് കപ്പ് ഫുട്ബാൾ ടൂർണമെൻ്റിൽ അൽഖോർ എഫ്.സി ചാമ്പ്യന്മാരായി. ദഖീറ എഫ്.സി റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കി.
അൽഖോറിലെ ബർവ സ്പോർട്സ് കോംപ്ലക്സിൽ നടന്ന കായിക മേള ഹബാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആർ.കെ കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സി.ഐ.സി അൽഖോർ സോണൽ പ്രസിഡന്റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഹബാരി ഗ്രൂപ്പ് എക്സിക്യൂട്ടീവ് മാനേജർ ആർ.കെ ഫൈസൽ, സോണൽ സെക്രട്ടറി തൗഫീഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

