ദോഹ: സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) അഹ്ലൻ റമദാൻ ഫേസ്ബുക് ലൈവ് പ്രഭാഷണം ചൊവ്വാഴ്ച ഖത്തർ സമയം വൈകു ന്നേരം ഏഴിന്. എല്ലാവർഷവും സി.ഐ.സി ഖത്തർ നടത്തുന്ന അഹ്ലൻ റമദാൻ പരിപാടി ഇപ്രാവശ്യം ഫെയ്സ്ബുക്ക് ലൈവായാണ് സംഘടിപ ്പിക്കുന്നത്.
ലോക്ഡൗൺ കാലത്തെ റമദാൻ എങ്ങനെ ഫലപ്രദമാക്കാൻ കഴിയുമെന്ന സന്ദേശം നൽകുകയാണ് ഇത്തവണ. ജമാഅത്തെ ഇസ്ലാമി കേരള ഹൽഖ അമീർ എം.ഐ അബ്ദുൽ അസീസ് ‘റമദാനിനായി ഹൃദയ
വാതിൽ തുറക്കാം’ വിഷയത്തിലും ജാമിയ ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് ‘മഹാമാരി കാലത്തെ റമദാൻ വിശ്വാസികളോട് പറയുന്നത്’ വിഷയത്തിലും ഇന്ന് വൈകുന്നേരം ഏഴിന് സംസാരിക്കും.
https://www.facebook.com/cicqatar.org/ പേജിൽ ലൈവ് സ്ട്രീം ആയി ഇത് കാണാം.