‘ചിത്രവർഷങ്ങൾ’ ടിക്കറ്റിനായി ആവേശത്തിരക്ക്
text_fieldsദോഹ: മലയാളത്തിെൻറ വാനമ്പാടി കെ.എസ് ചിത്രയുടെ സ്വരമാധുരി നേരിട്ടുകേൾക്കാനുള്ള ഖത്തറിെൻറ അവസരത്തിന് ഇനി മൂന്ന് നാൾ മാത്രം. ഇതോടെ പരിപാടിക്കുള്ള പ്രവേശന പാസ് കൈപറ്റാനുള്ള തിരക്ക് കൂടി. ഖത്തറിലെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ ഒരുക്കിയ ടിക്കറ്റ് കൗണ്ടറുകളിൽ നിരവധി പേരാണ് എത്തുന്നത്. പാടിയും പറഞ്ഞും ചിരിച്ചും മലയാളിയുടെ മനസിൽ കൂടുകൂട്ടിയ പ്രിയ ഗായിക കെ.എസ് ചിത്രയുടെ 39 വർഷത്തെ സംഗീതസപര്യക്ക് ‘ഗൾഫ്മാധ്യമം’ ആണ് ആദരമൊരുക്കുന്നത്. സംഗീതപ്രേമികളുടെ മനസിലും ചുണ്ടിലും സദാസാന്നിധ്യമായ ചിത്രയുടെ പാട്ടുവഴികളിലൂടെയുള്ള സഞ്ചാരം ആ വാനമ്പാടിയുടെ തന്നെ മധുരസ്വരത്തിൽ കേൾക്കാനുള്ള അവസരമാണൊരുങ്ങുന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള ദോഹയിലെ ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ ജൂൺ 29നാണ് വിവിധ കലാകാരൻമാരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമാകുന്ന പാട്ടുയാത്ര. 29ന് വൈകുന്നേരം 5.30ന് വേദി തുറക്കും. ഏഴ്മണിക്ക് പരിപാടി തുടങ്ങും. കെ.എസ്. ചിത്ര നേതൃത്വം നൽകും. നടനും ഗായകനുമായ മനോജ് കെ. ജയൻ, ഗായകരായ വിധു പ്രതാപ്, ജ്യോത്സ്ന, നിഷാദ്, ശ്രേയക്കുട്ടി, കണ്ണൂർ ഷരീഫ്, രൂപ തുടങ്ങിയവർ സംഗീത വിരുന്നൊരുക്കും.
അതേ സമയം, പരിപാടിയോടനുബന്ധിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കുമായുള്ള ഗാനാലാപന മൽസരം ഇന്ന് നടക്കും. ഖത്തർ സ്കിൽസ് ഡെവലപ്മെൻറ് സെൻററിലാണ് പരിപാടി. ഫോൺ: 55706291, 55461626.
പ്രവേശന ടിക്കറ്റുകൾ
‘ചിത്രവർഷങ്ങൾ’ സംഗീത പരിപാടിയുടെ പ്രവേശന ടിക്കറ്റുകൾ ദോഹയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപ നങ്ങളിൽ ലഭിക്കും. വിവരങ്ങൾ:
ലുലു ഹൈപ്പർമാർക്കറ്റ് (ഹിലാൽ, ഗറാഫ, ബർവ).
സഫാരി മാൾ (അബൂഹമൂർ)
ന്യൂ ത്വാഇഫ് ഹൈപ്പർമാർക്കറ്റ് (മുഗളിന)
ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് (ഒാൾഡ് എയർപോർട്ട്), റീടെയ്ൽ മാർട് (വക്റ, ഗാനം)
ഫാമിലി ഫുഡ്സെൻറർ (ഒാൾഡ് എയർപോർട്ട്)
സെയ്തൂൻ റെസ്റ്റോറൻറ് (ഒാൾഡ് ഗാനം)
ഇന്ത്യൻ കോഫി ഹൗസ് (അബ്ദുൽ അസീസ്)
ടീ അറേബ്യ കഫ്തീരിയ (നജ്മ)
അബൂഹമൂർ (െഎ.സി.സി)
www.qtickets.com വഴി ഒാൺലൈനിലും ടിക്കറ്റുകൾ ലഭ്യമാണ്.
ടിക്കറ്റ് നിരക്കുകൾ
വി.വി.െഎ.പി –1000 റിയാൽ (പ്രവേശനം ഒരാൾക്ക്), വി.െഎ.പി 500 റിയാൽ (പ്രവേശനം ഒരാൾക്ക്), പ്ലാറ്റിനം 250 റിയാൽ (പ്രവേശനം ഒരാൾക്ക്).
പ്ലാറ്റിനം പ്ലസ് 1000റിയാൽ (പ്രവേശനം അഞ്ചുപേർക്ക്),
ഡയമണ്ട് 500റിയാൽ (പ്രവേശനം നാല്പേർക്ക്), ഗോൾഡ് 100റിയാൽ (പ്രവേ
ശനം ഒരാൾക്ക്, സിൽവർ 50 റി യാൽ (പ്രവേശനം ഒരാൾക്ക്).
കുട്ടികൾക്ക് വീഡിയോ തയാറാക്കൽ മൽസരം
കെ.എസ്. ചിത്രയെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു മിനുട്ടിൽ കൂടാത്ത വീഡിയോ തയാറാക്കുകയാണ് വേണ്ടത്. 14 വയസിന് താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് പെങ്കടുക്കാൻ അർഹത. വീഡിയോ സ്വന്തം ഫേസ്ബുക്ക് പേജിലോ ഇൻസ്റ്റഗ്രാമിലോ ട്വിറ്ററിലോ പോസ്റ്റ് ചെയ്യണം. ഹാഷ്ടാഗ് chithravarshangal ഹാഷ്ടാഗ് welcomechithrachechi എന്ന ഹാഷ്ടാഗോടുകൂടിയാണ് പോസ്റ്റ് ചെയ്യേ ണ്ടത്. ഏറ്റവും നല്ല പ്രകടനം കാഴ്വെക്കുന്നവർക്ക് ആകർഷകസമ്മാനവും അവരുടെ വീഡിയോ ചിത്രവർഷ ങ്ങളുെട വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഫോൺ: 33630616.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
