വിത്തുവിതരണത്തോടെ ചിങ്ങപ്പുലരിയെ വരവേറ്റ് അടുക്കളത്തോട്ടം
text_fieldsചിങ്ങം ഒന്നിന് ‘നമ്മുടെ അടുക്കളത്തോട്ടം’ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജൈവ കാർഷികോത്സവം 2022 പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തറിലെ കർഷകരുടെ കൂട്ടായ്മയായ 'നമ്മുടെ അടുക്കളത്തോട്ടം' ദോഹ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷകദിനമായി ആചരിച്ചു. കൃഷിയെ ഇഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏറ്റവും മികച്ച വിത്തിനങ്ങൾ നാട്ടിൽനിന്നെത്തിച്ച് വിതരണം ചെയ്തായിരുന്നു ഇത്തവണ അടുക്കളത്തോട്ടം പ്രവർത്തകർ ചിങ്ങത്തെ വരവേറ്റത്. 20ൽപരം വിത്തിനങ്ങൾ അംഗങ്ങൾക്കിടയിൽ വിതരണംചെയ്തു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കലിന് നൽകി ഉദ്ഘടനം നിർവഹിച്ചു. അതോടൊപ്പം ജൈവകർഷികോത്സവം 2022 പോസ്റ്റർ പ്രകാശനം മിബു ജോസ് നിർവഹിച്ചു.
നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഹമീദ ഖാദർ സ്കൂളുകൾ വഴി കുട്ടികളിലും കാർഷിക സംസ്കാരം വളർത്തിയെടുക്കണമെന്ന് അഭിപ്രായപെട്ടു. പച്ചക്കറിത്തോട്ടം നിർമിക്കാൻ താൽപര്യമുള്ള സ്കൂളുകൾക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ തയാറാണെന്ന് അടുക്കളത്തോട്ടം ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം വീടുകളിൽ ജൈവകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കും വിത്തുകളും മറ്റുസഹായങ്ങളും ചെയ്തുകൊടുക്കാനും തീരുമാനിച്ചു.
പ്രസിഡന്റ് ബെന്നി തോമസ് സ്വാഗതം പറഞ്ഞു. മിബു ജോസ്, അഷ്റഫ് ചിറക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ അംബര പവിത്രൻ, റംല സമദ്, ജവഹർ ഭരതൻ, സിറോസ് രവീന്ദ്രൻ, സൂരജ്, രമ സിറോസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജിജി അരവിന്ദ് നന്ദി അറിയിച്ചു. 66193295/ 55332340 നമ്പറുകളിൽ അടുക്കളത്തോട്ടം പ്രവർത്തകരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

