ഏഷ്യൻ കപ്പ് ഫൈനൽ നിയന്ത്രിക്കാൻ ചൈനക്കാർ
text_fieldsഫൈനൽ നിയന്ത്രിക്കുന്ന റഫറി മാ നിങ്
ദോഹ: ശനിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ ജോർഡൻ ഏഷ്യൻ കപ്പ് മത്സരം ചൈനക്കാരനായ മാ നിങ് നിയന്ത്രിക്കും. സു ഫെ, ഴാങ് ചെങ്, ഫു മിങ് എന്നിവരാണ് സഹ റഫറിമാർ. ഇതാദ്യമായാണ് വൻകരയുടെ കലാശപ്പോരാട്ടം നിയന്ത്രിക്കാനുള്ള ചുമതല ചൈനീസ് സംഘത്തിലെത്തുന്നത്. ക്വാർട്ടർ ഫൈനലിൽ ജപ്പാൻ -ഇറാൻ, ജോർഡൻ-തജികിസ്താൻ മത്സരങ്ങളും ചൈനീസ് നാൽവർ സംഘം നിയന്ത്രിച്ചിരുന്നു.
2011 മുതൽ ഫിഫ ലിസ്റ്റഡ് റഫറിയായ മാ നിങ് 2019 ഏഷ്യൻ കപ്പ് മത്സരങ്ങളുടെയും ഭാഗമായിരുന്നു. 2022 ലോകകപ്പ് ഫുട്ബാളിനുള്ള 36 അംഗ പട്ടികയിലും ഇദ്ദേഹമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

