Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസെ​റാ​മി​ക്...

സെ​റാ​മി​ക് നി​ർ​മാ​ണ​ക്കാ​ഴ്ച​യു​മാ​യി ചൈ​നീ​സ് പ​വലി​യ​ൻ

text_fields
bookmark_border
chinese pavilion
cancel
camera_alt

1. ദോ​ഹ എ​ക്സ്​​പോ​യി​ലെ ചൈ​നീ​സ് പ​വ​ലി​യ​ൻ  2. ചൈ​നീ​സ് പ​വലി​യ​നി​ലെ സ​ന്ദ​ർ​ശ​ക​ർ 

ദോ​ഹ: കാ​ർ​ഷി​ക, പാ​ർ​പ്പി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്ന് ലോ​കം കീ​ഴ​ട​ക്കു​ക​യെ​ന്ന​താ​ണ് ചൈ​നീ​സ് ശൈ​ലി. ലോ​ക​മെ​ങ്ങും ​ശ്ര​ദ്ധേ​യ​മാ​യി മാ​റി​യ ത​ങ്ങ​ളു​ടെ പ്ര​തി​ഭ​യെ ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ചൈ​നീ​സ് പ​വ​ലി​യ​നി​ലെ കാ​ഴ്ച​ക​ൾ.

സെ​റാ​മി​ക്, ക​ലാ സൃ​ഷ്ടി​ക​ളു​ടെ വ​മ്പ​ൻ ശേ​ഖ​ര​ങ്ങ​ളാ​ണ് ഇ​വി​ട​ത്തെ സ​വി​ശേ​ഷ​ത. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ചൈ​നീ​സ് പ​വി​ലി​യ​നി​ലെ​ത്തു​ക​യും സ​മ്പ​ന്ന​മാ​യ സം​സ്‌​കാ​ര​ത്തോ​ടും പൈ​തൃ​ക​ത്തോ​ടു​മു​ള്ള ത​ങ്ങ​ളു​ടെ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

പൗ​രാ​ണി​ക ചൈ​നീ​സ് നാ​ഗ​രി​ക​ത​യി​ൽ പ്ര​ധാ​ന സ്ഥാ​നം വ​ഹി​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ ശി​ൽ​പ​ങ്ങ​ൾ​ക്കൊ​പ്പം ചൈ​നീ​സ് ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ രം​ഗ​ങ്ങ​ൾ, പ​ക്ഷി​ക​ൾ,പൂ​ക്ക​ൾ, ഹി​പ്പോ​ക​ൾ, കു​തി​ര​ക​ൾ എ​ന്നി​വ​യു​ടെ മ​നോ​ഹ​ര​മാ​യ സെ​റാ​മി​ക് ശി​ൽ​പ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​യ ശേ​ഖ​രം പ​വി​ലി​യ​നി​ലു​ണ്ട്.

അ​ൽ​ബി​ദ പാ​ർ​ക്കി​ലെ സാം​സ്‌​കാ​രി​ക മേ​ഖ​ല​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ത്ത് ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്. സാ​ഹി​ത്യം, സം​ഗീ​തം, നാ​ടോ​ടി നൃ​ത്തം, ആ​ചാ​ര​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 518 ഇ​ന​ങ്ങ​ളും വി​ജ്ഞാ​ന​പ്ര​ദ​മാ​യ പാ​ന​ലു​ക​ളും ചൈ​ന​യു​ടെ അ​ദൃ​ശ്യ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ശി​ൽ​പ​ങ്ങ​ളു​മെ​ല്ലാം പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.

ദൈ​നം​ദി​ന ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​ൽ​പ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും ല​ഗേ​ജ്, പൂ​ച്ച​ട്ടി​ക​ൾ തു​ട​ങ്ങി​യ വ​സ്തു​ക്ക​ളും, പു​രാ​ത​ന ചൈ​ന​യി​ലെ ജീ​വി​ത​ത്തി​ന്റെ ക​ലാ​വി​ഷ്‌​കാ​ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ പ​ർ​പ്ൾ നി​റ​ങ്ങ​ളി​ലു​ള്ള കൊ​ത്തു​പ​ണി​ക​ളും പൂ​ക്ക​ളും സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്.ചൈ​നീ​സ് പൈ​തൃ​ക​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് മ​നോ​ഹ​ര​മാ​യ പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ളു​മാ​യെ​ത്തി​യ കൊ​ച്ചു കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ കൈ​യ​ടി നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Chinese Pavilion with Ceramic Artifact Display
Next Story