സഫാരിയിൽ ചൈനീസ് ഫുഡ് ഫെസ്റ്റ്, ഹാഫ് വാല്യു ബാക്ക് പ്രമോഷൻ തുടങ്ങി
text_fieldsദോഹ: സഫാരിയിൽ ചൈനീസ് ഫുഡ് ഫെസ്റ്റ്, ഹാഫ് വാല്യു ബാക്ക് പ്രമോ ഷനുകൾ തുടങ്ങി. സഫാരി ഹോട്ട്ഫുഡ് ആൻഡ് ബേക്കറി വിഭാഗ ത്തിൽ ചൈനീസ് വിഭവങ്ങളുടെ കലവറതന്നെ ഒരുക്കിയിട്ടുണ്ട്. കൊഞ്ചി ക്രിസ്പി ചിക്കൻ, ഷു മായ്, പാൻ ൈഫ്രഡ് നൂഡിൽസ് വിത്ത് ചിക്കൻ, സീഫുഡ് ൈഫ്രഡ് റൈസ്, ചൈനീസ് ചിക്കൻ പിസ്സ, ചില്ലി ഗാർലിക്ക് ൈഫ്രഡ് ചിക്കൻ, വോക്ക് ടോസ്റ്റഡ് വെജിറ്റബ്ൾ, വെജിറ്റബ്ൾ ഹക്കാ നൂഡിൽസ് തുടങ്ങിയവ ഉണ്ട്. നിരവധി ചൈനീസ് ഭക്ഷണ വിഭവങ്ങൾക്കൊപ്പം വിവിധ ഇനം സൂപ്പുകളും മറ്റു കോമ്പോ ഓഫറുകളും ഉണ്ട്.
മുമ്പ് അവതരിപ്പിച്ച മലബാർ ഫുഡ് ഫെസ്റ്റിവൽ, സീഫുഡ് ഫെസ്റ്റിവൽ, ഇൻഡോ ചൈനിസ് ഫുഡ് ഫെസ്റ്റിവൽ തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചൈനീസ് ഫുഡ് ഫെസ്റ്റിവലും ഒരുക്കിയതെന്ന് സഫാരി ഗ്രൂപ് ഡയറക്ടറും ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ അറിയിച്ചു. സഫാരി ഹാഫ് വാല്യു പ്രമോഷനിൽ ജെൻറ്സ് വെയർ, ലേഡീസ് വെയർ, അബായ, ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, കിഡ്സ് വെയർ, ഫൂട്വെയർ തുടങ്ങിയ വിഭാഗത്തിൽ നിന്ന് 200 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ 100 റിയാലിെൻറ ഗിഫ്റ്റ് വൗച്ചർ തികച്ചും സൗജന്യമായി ലഭിക്കും.
ഇൻറിഗോ നാഷൻ, അർബന, ജിയോവനി ജെലസ് 21, ജോൺമില്ലർ, സ്കളേഴ്സ്, ആരോ, റയ്മോ, പാർക്സ്, പാർക്ക് അവന്യൂ, നോർത്ത് റിപ്പബ്ലിക്, ഓട്ടോ, ഇൻറഗ്രിറ്റി, തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളും അല്ലാത്തതുമായ ഏത് ഫൂട്ട്വെയർ, റെഡിമെയ്ഡ്, ഗാർമെൻറ്സ് തുണിത്തരങ്ങൾക്കും ഇത് ബാധകമാണ്. ഏത് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ കൂപ്പൺ ലഭിക്കും. ഓരോ നറുക്കെടു പ്പിലും മൂന്ന് ടൊയോട്ട ഫോർച്ച്യൂണർ 2019 മോഡൽ കാറുകൾ വീതമാണ് സ
മ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
