ദോഹ: ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലും ഖത്തര്‍ എയര്‍വേസും സംയുക്തമായി 60 പ്രമുഖ ചൈനീസ് ട്രാ വല്‍ ഏജൻറുമാര്‍ക്ക് ദോഹയില്‍ സ്വീകരണമൊരുക്കി.
തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷ ിച്ച് 2018ല്‍ ചൈനീസ് വിനോദസഞ്ചാരികളുടെ വരവില്‍ 38ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ലോകത ്തെ ഏറ്റവും വലിയ ടൂറിസം വിപണി ചൈനയുടേതാണെന്നും ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേസ് സിഇഒയുമായ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മുതല്‍ ചൈനീസ് പൗരന്മാര്ക്ക് ഖത്തർ വിസാരഹിത പ്രവേശനം അനുവദിക്കുന്നുണ്ട്.
ചൈനയിലെ ആറു കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്നുമുണ്ട്. ബീജിങ്, ഗ്വാങ്ഷു, ഷാങ്ഹായ്, ചെങ്ദു എന്നിവിടങ്ങളില്‍ ഖത്തര്‍ ടൂറിസം കൗണ്‍സിലിന് പ്രതിനിധി ഓഫീസുകളുണ്ട്.വിനോദസഞ്ചാരമേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കുന്നതിെൻറയും കുടുതൽ സഞ്ചാരികളെ രാജ്യത്ത് എത്തിക്കുന്നതിേൻറയും ഭാഗമായാണ് ടൂർ ഒാപറേറ്റർമാർക്കും ഏജൻറുമാർക്കും സ്വീകരണം ഒരുക്കിയത്. ത്രിദിന വിനോദസഞ്ചാര പര്യടനവും ഇവർക്കായി ഏർപ്പെടുത്തിയിരുന്നു.
വടക്കന്‍ ചൈന, കിഴക്കന്‍ ചൈന, ദക്ഷിണ ചൈന, പടിഞ്ഞാറന്‍ ചൈന, ഹോങ്കോങ് ചൈന എന്നീ അഞ്ചു മേഖലകളിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ഏജൻറുമാരെയുമാണ് ആദരിച്ചത്. ഖത്തര്‍ സന്ദര്‍ശിക്കുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. ഇതില്‍ ചൈനയുടെ സംരംഭങ്ങള്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്. വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ചയില്‍ ചൈനീസ് ഏജന്‍സികളുടെ പങ്കിനെ അംഗീകരിക്കുന്നതിനും അവര്‍ക്ക് ആദരവ് നല്കുന്നതിനുമായിക്കൂടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.