Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുളക് അമിതമായാൽ ഒാർമക്കുറവ്
text_fieldsbookmark_border
ദോഹ: അമിതമായി മുളക് ഉപയോഗിക്കുന്നത് തിരിച്ചറിയൽശേഷി കുറക്കുമെന്നും ഓർമക്കുറവിലേക്ക് നയിക്കുമെന്നും പഠനം. ഖത്തർ യൂനിവേഴ്സിറ്റിയിലെ ഹെൽത്ത് സയൻസ് ഹ്യൂമൻ ന്യൂട്രിഷൻ വകുപ്പിെല ഡോ. സുമിൻ ഷിയുടെ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 1991 മുതൽ 2006 വരെ (15 വർഷം) നടത്തിയ പഠനത്തിനൊടുവിലാണ് ഡോ. ഷിയുടെ കണ്ടെത്തൽ. ദിവസത്തിൽ 50 ഗ്രാമിലധികം മുളക് ഉൽപന്നം ഉപയോഗിക്കുന്നവരിൽ തിരിച്ചറിയൽശേഷി കുറയും. 4582 പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടുതൽ മുളക് ഉപയോഗിക്കുന്നവർ മെലിഞ്ഞുവരും. ഓർമക്കുറവുപോലെയുള്ള കടുത്ത രോഗാവസ്ഥയിലേക്കുവരെ എത്തിക്കും. ശരീരഭാരം നിലനിർത്തുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിലും മുളക് ഉപയോഗം ഗുണംചെയ്യും. എന്നാൽ, അമിത ഉപയോഗം ശരീരത്തിന് ഹാനികരമാണ്. മനുഷ്യനിൽ ഓർമക്കുറവിനോടൊപ്പം തിരിച്ചറിയൽ ശേഷിയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം തെൻറ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Next Story
