Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightകുട്ടികളുടെ സ്​ക്രീൻ...

കുട്ടികളുടെ സ്​ക്രീൻ ടൈം; ​രക്ഷിതാക്കൾ കരുതണം

text_fields
bookmark_border
കുട്ടികളുടെ സ്​ക്രീൻ ടൈം; ​രക്ഷിതാക്കൾ കരുതണം
cancel

ദോഹ: കോവിഡ്​ മഹാമാരിക്കിടയിൽ സ്​കൂളുകളും പഠനവും വിനോദങ്ങളുമെല്ലാം ഓൺലൈനിലായതോടെ കുട്ടികളിലെ ശാരീരിക പ്രശ്​നങ്ങളും കുറവല്ല. കമ്പ്യൂട്ടർ, ടാബ്​ലെറ്റ്, ടി.വി, സ്​മാർട്ട് ഫോൺ സ്​ക്രീനുകൾക്ക് മുന്നിൽ അമിതമായി സമയം ചെലവഴിക്കുന്നതുമൂലം അവരിലുണ്ടാവുന്ന ശാരീരിക പ്രശ്നങ്ങൾക്ക്​ പരിഹാരങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ഒക്യുപേഷനൽ തെറപ്പി വിദഗ്ധർ രംഗത്ത്​​.

ഡിജിറ്റൽ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നതുവഴി കണ്ണുകൾക്ക് സമ്മർദം, റെറ്റിനക്ക് ക്ഷതമേൽക്കുക, ഹ്രസ്വദൃഷ്​ടി, ഉറക്കമില്ലായ്മ, മസ്​കുലോസ്​കെലറ്റൽ പ്രശ്നങ്ങൾ തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ സംഭവിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. ഡിജിറ്റൽ ഇലക്േട്രാണിക് ഉപകരണങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്നതിലൂടെ കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ വർധിച്ചുവരുന്നതായി അമേരിക്കൻ ഒപ്റ്റോമെട്രിക് അസോസിയേഷൻ പുറത്തുവിട്ടിരുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികളിൽ ലാപ്ടോപ്പി​െൻറയും നോട്ട്ബുക്ക്, സ്​മാർട്ട്ഫോൺ തുടങ്ങിയ ഇലക്േട്രാണിക്, സ്​മാർട്ട് ഉപകരണങ്ങളുടെയും ഉപയോഗത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നും കുട്ടികളിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ സ്​ക്രീൻ ടൈം വർധിച്ചിട്ടുണ്ടെന്നും എച്ച്.എം.സി ഒക്യുപേഷനൽ തെറപ്പിയിലെ ഡോ. ൈബ്രറ്റ്​ലിൻ നിതിസ്​ പറയുന്നു.

സ്​ക്രീൻടൈം വർധിക്കുന്നതിലൂടെ കണ്ണുകൾക്കാവശ്യമായ അനിവാര്യ വിശ്രമവും ഇടവേളയും ലഭിക്കുന്നില്ലെന്നും ദീർഘനേരം കണ്ണിമവെട്ടാതെ സ്​ക്രീനിൽ നോക്കുന്നത് ദോഷകരമാണെന്നും ഡോ. നിതിസ്​ വ്യക്തമാക്കി. സാധാരണയായി മിനിറ്റിൽ 17 മുതൽ 20വരെ തവണ കണ്ണിമ വെട്ടുമെന്നും എന്നാൽ, അധികനേരം സ്​ക്രീനിൽ നോക്കിയിരിക്കുന്നുവെങ്കിൽ ഇത് മിനിറ്റിൽ 3.6 മുതൽ 11.6 മാത്രമായി ചുരുങ്ങുമെന്നും കണ്ണുകൾക്ക് അമിതഭാരം നൽകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

രണ്ട് മണിക്കൂർ തുടർച്ചയായി സ്​ക്രീനിൽ നോക്കുകയാണെങ്കിൽ 15 മിനിറ്റ്​ നിർബന്ധമായും കണ്ണുകൾക്ക് വിശ്രമമനുവദിക്കണമെന്നും ഇടവിട്ട് കണ്ണുകൾക്ക് വിശ്രമം നൽകണമെന്നും അദ്ദേഹം പറയുന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുകയാണെങ്കിൽ സ്​ക്രീനും കണ്ണുകളും തമ്മിലുള്ള ദൂരം 45 മുതൽ 70 സെൻറീ മീറ്റർ വരെ ആയിരിക്കണം. ഐ ലെവലിൽനിന്ന് കമ്പ്യൂട്ടർ സ്​ക്രീൻ 15-20 ഡിഗ്രി ചെരിഞ്ഞിരിക്കുകയും വേണം. സ്​മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ നിർബന്ധമായും 40 സെൻറീമീറ്റർ അകലത്തിലായിരിക്കണം പിടിച്ചിരിക്കേണ്ടത് -അദ്ദേഹം വിശദീകരിച്ചു.

കുട്ടികൾ ഡിജിറ്റൽ സ്​ക്രീനുകൾ ഉപയോഗിക്കുമ്പോൾ 20-20-20 റൂൾ നടപ്പാക്കണമെന്ന് ഒക്യുപേഷനൽ തെറപ്പി ലീഡ് സുൽതാൻ സാലിം ഹമ്മാം അൽ അബ്​ദുല്ല പറയുന്നു. സ്​ക്രീനിൽ നോക്കിക്കൊണ്ടിരിക്കെ ഓരോ 20 മിനിറ്റ്​ കഴിയുമ്പോഴും 20 സെക്കൻഡ് നേരത്തേക്ക് 20 അടി അപ്പുറത്തുള്ള ഒരുഭാഗത്തേക്ക് നോക്കിയിരിക്കുന്നതാണ് 20-20-20 റൂൾ. ഇത് കണ്ണിന് കൂടുതൽ റിലാക്സേഷൻ നൽകും.

കമ്പ്യൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഇരിപ്പിടം നേരായ വിധത്തിലല്ലെങ്കിൽ പുറംവേദന, കഴുത്ത് വേദന തുടങ്ങിയ വരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരിപ്പിടത്തിൽ കാൽപാദങ്ങൾ തറയിൽ പതിയുന്ന വിധത്തിലായിരിക്കണം ഇരിക്കേണ്ടത്. കൂടാതെ ടൈപ് ചെയ്യുമ്പോൾ കൈകൾക്ക് താങ്ങാവുന്ന രീതിയിൽ ആ സപ്പോർട്ടും ഇരിപ്പിടത്തിനുണ്ടായിരിക്കണം. ഒൺലൈൻ ക്ലാസിലിരുന്ന് നോട്ട് എഴുതുകയാണെങ്കിൽ സ്​ക്രീനിൽനിന്ന് എത്ര അകലെയാണോ അത്ര അകലത്തിലാണ് നോട്ട്ബുക്ക് വെക്കേണ്ടതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar school
News Summary - Children's screen time; Parents should take care
Next Story