ചിൽഡ്രൻ സയൻസ് കോൺഗ്രസ്: മികവുകാട്ടി പൊഡാർ പേൾ സ്കൂൾ
text_fieldsസയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ഖത്തർ ചിൽഡ്രൻ സയൻസ് കോൺഗ്രസിൽ മികച്ച പ്രകടനം കാഴ്ചവെച്ച പോഡാർ പേൾ സ്കൂൾ വിദ്യാർഥികൾ
ദോഹ: സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ‘ഖത്തർ ചിൽഡ്രൻ സയൻസ് കോൺഗ്രസ് 2022-2023’ൽ മികവുറ്റ നേട്ടവുമായി പോഡാർ പേൾ സ്കൂൾ വിദ്യാർഥികൾ.
‘ആരോഗ്യത്തിനും ക്ഷേമത്തിനുമായി ആവാസവ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കുക’ എന്ന ആശയം മുൻനിർത്തിയായിരുന്നു ചിൽഡ്രൻ സയൻസ് കോൺഗ്രസ്. പോഡാർ പേൾ സ്കൂളിൽനിന്ന് പങ്കെടുത്ത ഒമ്പതു ടീമുകളും മികച്ച പ്രകടനത്തോടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ഓരോ ടീമും അവരുടെ പ്രോജക്ടുകൾ വിജയകരമായി പ്രദർശിപ്പിക്കുകയും മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. പോഡാർ സ്കൂളിൽനിന്നുള്ള ആര്യൻ ഷായും പ്രിയാൻഷു കുമാറും അണിനിരന്ന സീനിയർ ടീമുകളിലൊന്ന് ഖത്തറിലുടനീളമുള്ള മികച്ച അഞ്ചു ടീമുകളിലൊന്നായി നോമിനേറ്റ് ചെയ്യപ്പെട്ടു. വിദ്യാർഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകി.