Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘കുട്ടികളുടെ സുരക്ഷ’:...

‘കുട്ടികളുടെ സുരക്ഷ’: ആഗോള ഒത്തു​േചരൽ ഖത്തറിൽ

text_fields
bookmark_border
‘കുട്ടികളുടെ സുരക്ഷ’: ആഗോള ഒത്തു​േചരൽ ഖത്തറിൽ
cancel
camera_alt?????? ???????

ദോഹ: ‘കുട്ടികളുടെ സുരക്ഷ’ എന്ന വിഷയത്തിൽ സിദ്​റ മെഡിസിൻ ആദ്യ അന്താരാഷ്​ട്ര സമ്മേളനം നടത്തുന്നു. ഖത്തർ ഫൗണ്ട േഷൻ അംഗമായ സിദ്​റ 2020 ഫെബ്രുവരി 14 മുതൽ 16 വരെയാണ്​ സമ്മേളനം നടത്തുക. ‘കുട്ടികളുടെ സുരക്ഷ: ഭൂതം, ഭാവി, വർത്തമാനം’ എന് ന വിഷയത്തിലാണ്​ സമ്മേളനം. പ്രിവൻഷൻ ഒാഫ്​ ചൈൽഡ്​ അബ്​യൂസ്​ ആൻറ്​ നെഗ്​ലക്​റ്റ്​ അന്താരാഷ്​ട്ര സൊസൈറ്റിയും (​ െഎഎസ്​പിസിഎഎൻ) സിദ്​റ മെഡിസി​​െൻറ ചൈൽഡ്​ അഡ്വക്കസി പ്രോഗ്രാമുമാണ്​ സമ്മേളനം നടത്തുക. സമ്മേളനം നടത്തുന്നതിനുള്ള കരാർ സിദ്​റയുടെ എമർജൻസി മെഡിസിൻ പ്രഫസറും ചൈൽഡ്​ അഡ്വക്കസി പ്രോഗ്രാം സ്​ഥാപകനുമായ ഖാലിദ്​ അൽ അൻസാരിയും െഎഎസ്​പിസിഎഎൻ പ്രസിഡൻറ്​ ഡോ. തുഫൈൽ മുഹമ്മദും ഒപ്പുവെച്ചു.


ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നതായും കുട്ടികളുടെ സംരക്ഷണ മേഖലയിലെ ഖത്തറി​​െൻറ സുപ്രധാന ഏടായിരിക്കും ഇതെന്നും ഡോ. ഖാലിദ്​ അൽ അൻസാരി പറഞ്ഞു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നടപടികൾ തുടങ്ങിയവ എല്ലാ തൊഴിൽ മേഖലയിലും ഏറെ പ്രധാന​െപ്പട്ട കാര്യമാണ്​. ഇക്കാര്യങ്ങളിൽ പരസ്​പരം സഹായിക്കുന്ന കരാറുകളും വിഷയങ്ങളും അന്താരാഷ്​ട്ര സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമം തടയുക എന്നതാണ്​ സമ്മേളനത്തി​​െൻറ മുദ്രാവാക്യം. 40 രാജ്യങ്ങളിൽ നിന്നുള്ള 400 പ്രതിനിധികൾ സംബന്ധിക്കും. കുട്ടികളുടെ സംരക്ഷണവുമായി ബന്ധ​െപ്പട്ട്​ പ്രവർത്തിക്കുന്ന എല്ലാവർക്കും പ​െങ്കടുക്കാം. 18 മുതൽ 25 വയസുവരെ പ്രായമുള്ളവർക്കായുള്ള പ്രത്യേക സെഷൻ സമ്മേളനത്തിൽ ഉണ്ടാവും. യുവാക്കളും കുട്ടികളും അനുഭവിക്കുന്ന പ്രശ്​നങ്ങൾ അവരിൽ നിന്ന്​ തന്നെ കേട്ടറിയുക എന്ന ലക്ഷ്യത്തോടെയാണിത്​.


പോസിറ്റീവ്​ പാരൻറിങ്​, കണക്കെടുപ്പ്​ തുടങ്ങിയ സെഷനുകളും ഉണ്ടാകും. വെറുമൊരു സമ്മേളനം എന്നതിലുപരി കുട്ടികളു​െട സംരക്ഷണവുമായി ബന്ധപ്പെട്ട അറിവുകൾ പരസ്​പരം കൈമാറുക എന്നതാണ്​ സമ്മേളനത്തി​​െൻറ പ്രാധാന്യം. അന്താരാഷ്​ട്ര തലത്തിൽ ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവരും വിവിധ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരും പ​െങ്കടുക്കും. ഇതിനാൽ ആഗോള തലത്തിൽ ഏ​െറ സുപ്രധാനമായ കാര്യങ്ങൾ നടത്താൻ സമ്മേളനത്തിലൂടെ കഴിയും.

കുട്ടികളുടെ സംരക്ഷണം: സിദ്​റ മാതൃക
2017ൽ ആണ്​ സിദ്​റ മെഡിസി​​െൻറ ചൈൽഡ്​ അഡ്വക്കസി പ്രോഗ്രാം തുടങ്ങുന്നത്​. കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ ഇതിൽ അറിയിക്കാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സ​െൻറർ ഉണ്ട്​. ആർക്കും ഏത്​ സമയത്തും കുട്ടികൾ അനുഭവിക്കുന വിവിധ പ്രശ്​നങ്ങൾ ഇതിലൂടെ അധികൃതരു​െട ശ്രദ്ധയിൽ പെടുത്താൻ കഴിയും. അധികൃതർ ഇത്​ പരിശോധിക്കുകയും തുടർ നടപടികൾ ​ൈകകൊള്ളുകയും ചെയ്യും. രണ്ട്​ വർഷത്തെ പ്രവർത്തനം കൊണ്ട്​ ഇൗ രംഗത്ത്​ ഏറെ മുന്നേറാൻ സിദ്​റ മെഡിസിന്​ കഴിഞ്ഞിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newschildrens protection
News Summary - childrens protection-qatar-qatar news
Next Story