എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ഈവനിങ് ഷിഫ്റ്റ് ഗ്രേഡ് ഒന്നു മുതൽ എട്ടു വരെയുള്ള വിദ്യാർഥികളെയും കിന്റർഗാർട്ടൻ വിഭാഗം വിദ്യാർഥികളെയും ചേർത്ത് ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ കുട്ടികൾക്ക് ആശംസകൾ നേർന്നു. കുട്ടികളോട് വലിയ സ്വപ്നങ്ങൾ കാണാനും സ്കൂളിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അവർ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. സീനിയർ വൈസ് പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലാത്ത് സന്തോഷം, പഠനം, സ്വഭാവ രൂപവത്കരണം എന്നിവയെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു. തുടർന്ന് സംസാരിച്ച ഹെഡ്മിസ്ട്രസ് സമീന അഷ്ഫാഖ് വിദ്യാർഥികളുടെ ആവേശത്തെയും അധ്യാപകരുടെ പരിശ്രമങ്ങളെയും അഭിനന്ദിച്ചു.
അധ്യാപകരുടെ നൃത്തവും തുടർന്ന് സുംബാ സെഷനും സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതക്ക് അവസരം നൽകി റോസാപ്പൂക്കളുടെ ചിത്രം വരക്കൽ, പ്രസംഗങ്ങൾ, ചാച്ചാജിക്ക് കത്തെഴുതുക തുടങ്ങിയ കലാ-സാഹിത്യ പ്രവർത്തനങ്ങളും നടന്നു. ഗ്രേഡ് ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളും അധ്യാപകരും തമ്മിൽ സൗഹൃദ ത്രോബാൾ മത്സരം, ചാച്ചാജിയുടെ വേഷം ധരിച്ച കുട്ടികൾ, ശിശുദിനത്തെക്കുറിച്ചുള്ള പ്രഭാഷണം തുടങ്ങിയ വിവിധങ്ങളായ പരിപാടികളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

