കുട്ടികളുടെ ബ്രാൻഡ് ‘ഹിബോബി’ വെൻഡോം മാളിൽ പ്രവർത്തനമാരംഭിച്ചു
text_fieldsകുട്ടികളുടെ പ്രമുഖ ബ്രാൻഡ് ആയ 'ഹിബോബി' വെൻഡോം മാളിൽ പ്രവർത്തനമാരംഭിച്ചപ്പോൾ
ദോഹ: കുട്ടികളുടെ വൈവിധ്യമാർന്ന ഫാഷൻ വസ്ത്രങ്ങൾ, ആക്സസറി ഉൽപന്നങ്ങളൊരുക്കി പ്രമുഖ റീട്ടെയിൽ ബ്രാൻഡ് ആയ ഹിബോബി, ഖത്തറിലെ പുതിയ സ്റ്റോർ വെൻഡോം മാളിൽ പ്രവർത്തനമാരംഭിച്ചു. ‘സോ നാച്ചുറൽ, സോ ഹിബോബി’ എന്ന ടാഗ്ലൈനോടെ 2019 ൽ സ്ഥാപിതമായ ഹിബോബി കുട്ടികളുടെ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ആക്സസറികൾ, ബേബി കെയർ ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണിയാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് സുഖകരമായ അനുഭവങ്ങൾ നൽകുന്നതും ഗുണമേന്മയും ആകർഷക ഫാഷനും പരിസ്ഥിതി സൗഹൃദ മൂല്യങ്ങളും ഒരുക്കിയാണ് ഓരോ ബേബി കെയർ ഉൽപന്നങ്ങളും തയാറാക്കിയിരിക്കുന്നത്.
ഖത്തറിലെ ആദ്യത്തെ സ്റ്റോർ വക്റയിലെ എസ്ദാൻ മാളിൽ ആരംഭിച്ചശേഷം, വെൻഡോം മാളിൽ ഹിബോബിയുടെ പുതിയ ഷോറും ബ്രാൻഡിന്റെ വർധിച്ച സ്വാധീനം പ്രകടമാക്കുന്നു. ഉദ്ഘാടന ചടങ്ങിൽ ഇന്റർടെക് മാനേജിങ് ഡയറക്ടർ അബ്ദുല്ല ഖലീഫ എ.ടി അൽ സുബഇ, ഇന്റർടെക് സി.എഫ്.ഒ ജോർജ് തോമസ്, ഹിബോബി ബ്രാൻഡ് പ്രിൻസിപ്പൽ യുൻ ഗാവോ, ഡിവിഷനൽ മാനേജർ റജീന ശർമ, ഇന്റർടെക് ഗ്രൂപ്പിന്റെയും വെൻഡോം മാളിന്റെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സർപ്രൈസുകളും, ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് സൗജന്യ സമ്മാനങ്ങളും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

