Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആരോഗ്യപ്രശ്​നങ്ങളുള്ള...

ആരോഗ്യപ്രശ്​നങ്ങളുള്ള കുട്ടികൾ ഹാജരാകേണ്ട

text_fields
bookmark_border
ആരോഗ്യപ്രശ്​നങ്ങളുള്ള കുട്ടികൾ ഹാജരാകേണ്ട
cancel

ദോഹ: സെപ്തംബർ ഒന്നു മുതൽ സ്​കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയ സാഹചര്യത്തിൽ സ്​കൂളിലെത്തിയുള്ള പഠനം ദുഷ്കരമായ ആരോഗ്യപ്രശ്​നങ്ങളുള്ള വിദ്യാർഥികൾക്ക്​ ക്ലാസുകളിൽ നേരി​ട്ടെത്തേണ്ട. ഇവർക്ക്​ ഇളവിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം.

വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾ, വീടുകളിൽ മാറാരോഗമുള്ള വിദ്യാർഥിയുടെ ഉറ്റബന്ധു എന്നിവർക്കാണ് സ്​കൂളിലെത്തിയുള്ള പഠനത്തിൽ മന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനോട് കൂടി അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സ്​കൂളിൽ ഹാജരാക്കിയാൽ മാത്രമേ മന്ത്രാലയം നൽകിയ ഇളവ് ലഭിക്കുകയുള്ളൂ. പ്രധാന പരീക്ഷകൾക്കായി ഇവർ സ്​കൂളിൽ നേരിട്ടെത്തുകയും വേണം.

മെഡിക്കൽ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ട വിധം:

1. മൈ ഹെൽത്ത് പേഷ്യൻറ് പോർട്ടൽ വഴി:

മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള എളുപ്പമാർഗം മൈ ഹെൽത്ത് പേഷ്യൻറ് പോർട്ടലിൽനിന്നും ഡൗൺലോഡ് ചെയ്യുന്നതാണ്. ഹമദ് മെഡിക്കൽ കോർപറേഷെൻറയോ പി.എച്ച്.സി.സിയുടെയോ ഹെൽത്ത് കാർഡുള്ള എല്ലാ രോഗികൾക്കും പോർട്ടലിൽനിന്നും സർട്ടിഫിക്കറ്റ് സ്വയമേവ ലഭ്യമാകും. പേഷ്യൻറ് പോർട്ടലിൽ രജിസ്​റ്റർ ചെയ്യാത്തവർ സർട്ടിഫിക്കറ്റിനായി ഉടൻ രെജിസ്​റ്റർ ചെയ്യണം. രെജിസ്​േട്രഷൻ നടപടികൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാകും.

2. ഒൺലൈൻ അപേക്ഷാ ഫോം വഴി:

ഖത്തർ ഹെൽത്ത് കാർഡുള്ളവർക്കും എച്ച്.എം.സിയിൽ നിന്നോ പി.എച്ച്.സി.സിയിൽനിന്നോ ചികിത്സ ലഭിച്ചവർക്കും ഒൺലൈൻ അപേക്ഷ ഫോം വഴി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. നടപടികൾ പൂർത്തിയാക്കി ഏഴ് ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ഇ–മെയിൽ വഴി അപേക്ഷകന് ലഭിക്കും.

3. പി.എച്ച്.സി.സി വെബ്സൈറ്റ് വഴി:

ഹെൽത്ത് കാർഡുള്ള, രെജിസ്​റ്റർ ചെയ്ത എല്ലാ രോഗികൾക്കും പി.എച്ച്.സി.സിയുടെ വെബ്സൈറ്റിൽനിന്നുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.

4. പി.എച്ച്.സി.സി ഹെൽത്ത് സെൻറർ വഴി:

ഖത്തർ ഹെൽത്ത് കാർഡുള്ള എന്നാൽ പി.എച്ച്.സി.സിയുടെയോ എച്ച്.എം.സിയുടെയോ ചികിത്സാ സൗകര്യം ലഭിച്ചിട്ടില്ലാത്ത മാറാരോഗമുള്ള വിദ്യാർഥികൾ അവരുടെ ഹെൽത്ത് സെൻററിൽനിന്ന് അപ്പോയിൻറ്മെൻറ് എടുക്കുകയും േക്രാണിക് കണ്ടീഷൻ റെക്കോർഡ് ചെയ്യുകയും വേണം. രോഗികൾക്ക് ഈ സർട്ടിഫിക്കറ്റിനായി ഹെൽത്ത് സെൻററിൽ കൂടിക്കാഴ്ച നടത്തി അപേക്ഷിക്കാം.

5. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് അർധ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെത്തി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. സ്വകാര്യ കേന്ദ്രങ്ങളിൽ ഇതിന് നിശ്ചിത ഫീസ്​ നൽകേണ്ടി വരും.

സ്​കൂൾ മെഡിക്കൽ എക്സംപ്ഷൻ സർട്ടഫിക്കറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് എച്ച് എം സി കസ്​റ്റമർ സർവീസ്​ വിഭാഗമായ നസ്​മഅകുമായോ 16060 നമ്പറിലോ പി.എച്ച്.സി.സി കസ്​റ്റമർ കെയർ വിഭാഗമായ ഹയ്യാകുമായോ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar school#Covid19
Next Story