Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​സ്സ​യി​ലെ...

ഗ​സ്സ​യി​ലെ കു​ട്ടി​ക​ള്‍ക്ക് കു​ഞ്ഞു​ടു​പ്പു​ക​ളു​മാ​യി പെ​രു​ന്നാ​ൾ സ​മ്മാ​നം

text_fields
bookmark_border
ഗ​സ്സ​യി​ലെ കു​ട്ടി​ക​ള്‍ക്ക് കു​ഞ്ഞു​ടു​പ്പു​ക​ളു​മാ​യി പെ​രു​ന്നാ​ൾ സ​മ്മാ​നം
cancel

ദോ​ഹ: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലെ കു​രു​ന്നു​ക​ള്‍ക്ക് സ​ന്തോ​ഷ​ത്തി​ന്റെ​യും ആ​ശ്വാ​സ​ത്തി​ന്റെ​യും ക​രു​ത​ലി​ന്റെ​യും നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് പെ​രു​ന്നാ​ള്‍ ഉ​ടു​പ്പു​ക​ളെ​ത്തി​ച്ച് എ​ജു​ക്കേ​ഷ​ൻ എ​ബൗ​വ് ആ​ൾ ഫൗ​ണ്ടേ​ഷ​ൻ.

വം​ശ​ഹ​ത്യ​യി​ല്‍ എ​ല്ലാം ന​ഷ്ട​മാ​യ ഗ​സ്സ​യി​ലെ കു​ട്ടി​ക​ളെ ആ​ഘോ​ഷ​ങ്ങ​ള്‍ക്കൊ​പ്പം ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് എ​ജു​ക്കേ​ഷ​ൻ എ​ബൗ​വ് ആ​ൾ ഫൗ​ണ്ടേ​ഷ​ൻ (ഇ.​എ.​എ). ചെ​റി​യ പെ​രു​ന്നാ​ൾ സ​ന്തോ​ഷം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ പു​തു വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളി​ൽ സ​ന്തോ​ഷ​വും പു​ഞ്ചി​രി​യും വി​ട​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ജു​ക്കേ​ഷ​ൻ എ​ബൗ​വ് ആ​ൾ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൻ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് 'ഈ​ദ് ഗി​ഫ്റ്റ്സ്' ക്യാ​മ്പ​യി​ൻ ന​ട​പ്പാ​ക്കി​യ​ത്.

ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട വ​സ്ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​തി​നാ​യി പ​ർ​ച്ചേ​സ് കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തിരുന്നു.​ ഗ​സ്സ ഗ​വ​ർ​ണ​റേ​റ്റ്, ദെ​യ്ർ അ​ൽ ബ​ല​ഹ്, ഖാ​ൻ യൂ​നു​സ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2,570 കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു​വ​സ്ത്രം ല​ഭ്യ​മാ​ക്കി​യ​ത്. ഇ​തി​ന് പു​റ​മെ, ജോ​ർ​ഡ​നി​ലെ ഫ​ല​സ്തീ​ൻ, സി​റി​യ​ൻ അ​ഭ​യാ​ർ​ത്ഥി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കാ​യി 30,000 പു​തി​യ വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ആ​വ​ശ്യ​മു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നും, അ​വ​ർ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന സ​ന്ദേ​ശം ന​ൽ​കി ഈ​ദി​ന്റെ സ​ന്തോ​ഷ​വും ഊ​ഷ്മ​ള​ത​യും പ​ക​ർ​ന്നു ന​ൽ​കാ​നും ഈ​ദ് ഗി​ഫ്റ്റ്സ് സം​രം​ഭ​ത്തി​ലൂ​ടെ സാ​ധി​ച്ചു. കാ​മ്പ​യി​ന്റെ മൂ​ന്നാം പ​തി​പ്പാ​ണ് ഇ​ത്ത​വ​ണ ന​ട​പ്പാ​ക്കിയ​ത്.

ഖ​ത്ത​റി​ലു​ട​നീ​ളം വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നും ക​മ്പ​നി​ക​ളി​ൽ നി​ന്നും സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്ക് ഈ​ദ് വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ പു​തു​വ​സ്ത്രം സ​മ്മാ​നി​ക്കു​ന്ന​തി​നൊ​പ്പം, സ​ന്തോ​ഷ​വും ഭാ​വി പ്ര​തീ​ക്ഷ​യും ഈ​ദ് ഗി​ഫ്റ്റ്സ് ക്യാ​മ്പ​യി​നി​ലൂ​ടെ ന​ൽ​കു​ന്നു​വെ​ന്ന് എ​ജു​ക്കേ​ഷ​ൻ എ​ബൗ​വ് ആ​ൾ ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ് സ​അ​ദ് അ​ൽ കു​ബൈ​സി പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ നേ​രി​ട്ട് സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന രീ​തി​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ സ​ന്ദേ​ശം കൂ​ടി​യാ​ണി​ത്.

ഈ​ദ് ഗി​ഫ്റ്റ്സ് സം​രം​ഭം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ എ​ജു​ക്കേ​ഷ​ൻ എ​ബൗ​വ് ആ​ൾ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ - സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ൻ​ജി​നി​യ​ർ ഇ​ബ്രാ​ഹിം ഹാ​ഷിം അ​ൽ സാ​ദ പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ ഖ​ത്ത​റി​ലെ സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​ദാ​ർ​ഢ്യ​ത്തെ​യും ഗ​സ്സ​യി​ലെ​യും ജോ​ർ​ഡ​നി​ലെ​യും കു​ട്ടി​ക​ളെ പി​ന്തു​ണ​ക്കാ​നു​ള്ള മാ​നു​ഷി​ക ശ്ര​മ​ങ്ങ​ളെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക് പു​തി​യ ഈ​ദ് വ​സ്ത്ര​ങ്ങ​ൾ ല​ഭി​ച്ച​പ്പോ​ൾ അ​വ​രു​ടെ മു​ഖ​ത്തു​ണ്ടാ​യ സ​ന്തോ​ഷം സം​രം​ഭ​ത്തി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്നു. ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ഇ​തി​ത​രം മാ​നു​ഷി​ക പ​ദ്ധ​തി​ക​ൾ തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Children in Gaza are gifted with baby clothes
Next Story