Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​ട്ടി​ക​ൾ തി​രി​കെ...

കു​ട്ടി​ക​ൾ തി​രി​കെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക്

text_fields
bookmark_border
കു​ട്ടി​ക​ൾ തി​രി​കെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക്
cancel

ദോ​ഹ: രാ​ജ്യ​ത്തെ സർക്കാർ -സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ഓ​ഫ് ലൈ​ൻ പ​ഠ​ന​രീ​തി പു​നഃരാ​രം​ഭി​ക്കും. നേ​ര​ത്തേ, മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. 28 ദി​വ​സ​ത്തെ അ​വ​ധി​ക്കു​ശേ​ഷ​മാ​ണ് സ്കൂ​ളു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സി.​ബി.​എ​സ്.​ഇ സി​ല​ബ​സ് പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ എ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കും.

സ്കൂ​ളു​ക​ളി​ൽ പഠന പ്രവർത്തനങ്ങൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ ഏ​ക​ദേ​ശം 4,17,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളു​ക​ളി​ൽ തി​രി​കെ​യെ​ത്തു​ന്ന​ത്. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പാ​ഠ്യ- പ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ളും ജ​ന​റ​ൽ സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഡ​യ​റ​ക്ട​ർ മ​റി​യം അ​ബ്ദു​ല്ല അ​ൽ മു​ഹ​ന്ന​ദി പ​റ​ഞ്ഞു. സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച 1,200 ഓ​ളം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ വ​ർ​ക്ക്ഷോ​പ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വ​ർ​ക്ക്ഷോ​പ്പി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളും സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

കൂ​ടാ​തെ, മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ഊ​ന്ന​ൽ ന​ൽ​കി 'ഇ​ർ​തി​ഖ 3' പ​രി​ശീ​ല​ന ഫോ​റ​വും സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ൽ 9,686 സ്കൂ​ൾ പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളും കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും അ​വ​ർ കൃ​ത്യ​മാ​യി സ്‌​കൂ​ളി​ലെ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലും ര​ക്ഷി​താ​ക്ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. സ്കൂ​ൾ ബ​സു​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ത്ഥി​ച്ചു.

സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളെ കു​റി​ച്ചും മന്ത്രാലയം വിശദീകരിച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​ര​ത്തേ ബോ​ധ​വ​ൽ​ക​ര​ണവും മാർഗനിർദേശവും ന​ൽ​കു​കയും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യും ചി​ട്ട​യോ​ടെ​യു​ള്ള സു​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉറപ്പാക്കണമെന്നുംഅധികൃതർ ഓർമപ്പെടുത്തി.

സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം

വി​ദ്യാ​ല​യ​ങ്ങ​ൾ ഓ​ഫ് ലൈ​ൻ പ​ഠ​ന​രീ​തി​യി​ലേ​ക്ക് മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക -അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വാ​​രാ​​ന്ത്യ അ​​വ​​ധി കഴിഞ്ഞ് ഞാ​യ​റ​ഴ്ച മു​ത​ൽ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രാലയം ഓർമപ്പെടുത്തി.

സ്കൂ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും മു​ന്നൊ​രു​ക്ക​ങ്ങ​ൾ വേണം

* വി​ദ്യാ​ർ​ഥി​ക​ളെ അ​ടി​സ്ഥാ​ന സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക

* അ​ടി​യ​ന്ത​ര എ​ക്സി​റ്റു​ക​ൾ, അ​സം​ബ്ലി പോ​യ​ന്റു​ക​ളെ കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ​മാ​യ അ​റി​വ് ന​ൽ​കു​ക

* എ​മ​ർ​ജ​ൻ​സി കോ​റി​ഡോ​റു​ക​ളി​ലും എ​ക് സി​റ്റു​ക​ളി​ലും ത​ട​സ്സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക

* സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ൾ അ​റി​യു​ക​യും അ​വ​യു​ടെ ഉ​പ​യോ​ഗം പ​രി​ശീ​ലി​ക്കു​ക​യും ചെ​യ്യു​ക. പ്ര​തി​രോ​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ക

അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഓ​ടു​ക​യോ മു​ന്നി​ലു​ള്ള​വ​രെ ത​ള്ളു​ക​യോ ചെ​യ്യാ​തെ ശാ​ന്ത​മാ​യി അ​സം​ബ്ലി പോ​യ​ന്റു​ക​ളി​ലേ​ക്ക് നീ​ങ്ങാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്റ്റെ​യ​റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, ലി​ഫ്റ്റു​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ഉ​പ​യോ​ഗി​ക്ക​രു​ത്. വ്യ​ക്തി​പ​ര​മാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ തി​രി​കെ വ​രി​ക​യു​മ​രു​ത്. അ​ധി​കാ​രി​ക​ളോ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് വ​രെ താ​ൽ​ക്കാ​ലി​ക‌​മാ​യി അ​വി​ടെ തു​ട​രു​ക

മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചാ​ൽ

പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ന​ടി നി​ർ​ത്തു​ക, പ​രി​ഭ്ര​മി​ക്കാ​തെ ശാ​ന്ത​ത പാ​ലി​ക്കു​ക

നാ​ഷ​ണ​ൽ അ​ലേ​ർ​ട്ട് വ​ഴി ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​വും സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ക

നി​ശ്ച​യി​ച്ചി​ട്ടു​ള്ള പാ​ത​ക​ളി​ലൂ​ടെ (Evacuation Routes) സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങു​ക

അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ത്തേ​ക്ക് മാ​റി നി​ൽ​ക്കു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Childrenstudentback to school
News Summary - Children back to school
Next Story