ചേതക് സ്കൂട്ടറിൽ ലോകം കറങ്ങുന്ന കാസർകോട് സ്വദേശികൾക്ക് സ്വീകരണം
text_fieldsബജാജ് ചേതക് സ്കൂട്ടറിൽ പല രാജ്യങ്ങൾ താണ്ടി ദോഹയിൽ എത്തിയ കാസർകോട്
സ്വദേശികളായ അഫ്സലിനും ബിലാലിനും സ്വീകരണം നൽകിയപ്പോൾ
ദോഹ: 22 വർഷം പഴക്കമുള്ള ബജാജ് ചേതക് സ്കൂട്ടറിൽ കാസർകോട്ടുനിന്ന് പുറപ്പെട്ട് പല രാജ്യങ്ങൾ താണ്ടി ദോഹയിൽ എത്തിയ കാസർകോട് സ്വദേശികളായ അഫ്സലിനും ബിലാലിനും ഖത്തറിലെ കാസർകോടൻ കൂട്ടായ്മ ‘ക്യൂട്ടിക്’സ്വീകരണം നൽകി. തുമാമയിലെ എം.പി ഹാളിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ലുക്മാനുൽ ഹകീം അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ. എം.പി. ഷാഫി ഹാജി അഫ്സലിനെയും ബിലാലിനെയും ഷാൾ അണിച്ച് സ്വീകരിച്ചു. ഖത്തറിന്റെ ജഴ്സി ലുക്മാനുൽ ഹകീം കൈമാറി. മൻസൂർ മുഹമ്മദ്, പി.എസ്. ഹാരിസ്, അബ്ദുല്ല ത്രീസ്റ്റാർ, ഇഖ്ബാൽ ആനബാഗിൾ, ബഷീർ സ്രങ്ക്, എം.പി. ഷഹിൻ, ഫൈസൽ ഫില്ലി, ഹാരിസ് ഏരിയാൽ, ബഷീർ ചെർക്കള, അലി പേരൂർ, സാബിത്ത് തുരുത്തി, അഷ്റഫ് പള്ളം, സെലിം പള്ളം, ജാഫർ കല്ലങ്കാടി, നൗഷാദ് പൈക്ക, ഉസ്മാൻ വെസ്റ്റ്, ഷക്കീർ തായൽ, ബഷീർ ബംബ്രാണി, മഹ്റൂഫ് ബേവിഞ്ച, ഖലിൽ ബേർക്ക എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ ആദം കുഞ്ഞി സ്വാഗതവും പി.എസ്. ഹാരിസ് നന്ദിയും പറഞ്ഞു.

