ദോഹയിൽ ചെസ് ടൂർണമെന്റ് ആവേശം; ദൃഷ്ട് ജിബിൻ ജേതാവ്
text_fields'നമ്മുടെ അടുക്കളത്തോട്ടം ദോഹ' ടി.എ.സിയുമായി സഹകരിച്ച് നടത്തിയ
ചെസ് ടൂർണമെന്റിലെ വിജയികൾ സംഘാടകരോടൊപ്പം
ദോഹ: 'നമ്മുടെ അടുക്കളത്തോട്ടം ദോഹ' ടി.എ.സിയുമായി സഹകരിച്ച് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ദൃഷ്ട് ജിബിൻ ടൂർണമെന്റ് ചാമ്പ്യനായി. ഋഷിത് ജഗന്നാഥ ഷെട്ടി രണ്ടും ജോഹാൻ രാജ് മൂന്നും സ്ഥാനം നേടി. വിജയികൾക്ക് ട്രോഫികളും കാഷ് പ്രൈസുകളും സമ്മാനിച്ചു. വിവിധ പ്രായപരിധിയിലുള്ളവർക്കായി പ്രത്യേക അവാർഡുകളും വിതരണം ചെയ്തു. അണ്ടർ 6: ഋതുൻ പ്രണവി ശശികുമാർ, അണ്ടർ 8: ഹർഷാ രഘുനാഥൻ, അണ്ടർ 10: നിവിൻ രഘുനാഥൻ, അണ്ടർ 12: ഹർഷൻ ജഗന്നാഥ, അണ്ടർ 14: അനുഷൻ കുമാരൻ എന്നിവർക്കാണ് പ്രത്യേക പുരസ്കാരം. ഷഹീൻ ഐനിക്കൽ, ജവാഹർ ഭരതൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
എൻ.എ.ഡി പ്രസിഡന്റ് സിറോസ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ജിറ്റൊ, ട്രഷറർ ജൈനാസ്, ജോയന്റ് സെക്രട്ടറി റംല സമദ്, രാജേഷ്, മുഹമ്മദ് സിയാദ്, രമ സിറോസ് എന്നീ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

