ദേശീയ ദിനം ആഘോഷിച്ച് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ
text_fieldsഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ അംഗങ്ങൾ മുന്തസ പാർക്കിൽ ഒത്തുചേർന്നപ്പോൾ
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (QIPA) അംഗങ്ങൾ മുന്തസ പാർക്കിൽ ഒത്തുചേർന്ന് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഖത്തറിന്റെ ഐക്യവും സമാധാനവും പുരോഗതിയും ഉയർത്തിപ്പിടിക്കുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങൾ നടന്നത്.
ദേശീയ പതാക വഹിച്ചുകൊണ്ടുള്ള റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന്, കുട്ടികളും മുതിർന്നവരും പങ്കെടുത്ത സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള കളികൾ, പ്രസംഗങ്ങൾ എന്നിവ നടന്നു. ഖത്തറിനോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന സന്ദേശങ്ങൾ അസോസിയേഷൻ ഭാരവാഹികൾ പങ്കുവെച്ചു.
ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യൻ സമൂഹത്തിന് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷമൊരുക്കിയ ഭരണാധികാരികൾക്കും രാജ്യത്തിനുമുള്ള കടപ്പാട് പരിപാടിയിൽ പ്രത്യേകം പരാമർശിച്ചു. കുടുംബസമേതം പങ്കെടുത്ത അംഗങ്ങൾക്കായി വിനോദ പരിപാടികളും കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളും ഒരുക്കിയിരുന്നു. പരിപാടി വിജയകരമായി സംഘടിപ്പിക്കാൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും അസോസിയേഷൻ നേതൃത്വം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

