ചെറുവാടി വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം
text_fieldsചെറുവാടി വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ചെറുവാടി വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം ‘നാട്ടുകൂട്ടം’ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. നാട്ടിൽനിന്നെത്തിയ ധാരാളം കുടുംബങ്ങളുടെ സ്വീകരണ വേദികൂടിയായി സംഗമം മാറി. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി. അബ്ദുറഹ്മാനെ പ്രസിഡന്റ് മണി കൊന്നാലത്ത് ആദരിച്ചു. സി.ബി.എസ്.ഇ, കേരള ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ആദരവും നടന്നു.
ഫിഫ ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സ്വർണ സമ്മാനം ഷാർലറ്റ് ദി ബേക്കിങ് സൊല്യൂഷൻ ഡയറക്ടർ ഷഹാന ഇല്യാസ് വിതരണം ചെയ്തു. കൊടിയത്തൂർ പാലിയേറ്റിവ് ഖത്തർ പ്രസിഡന്റ് നൗഫൽ കട്ടയാട്ട്, യാസിൻ, അനീസ് റഹ്മാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
രക്ഷാധികാരികളായ സിദ്ദീഖ് പുറായിൽ, കെ.പി. സലാഹുദ്ദീൻ, ബഷീർ തുവാരിക്കൽ, ഇ.എൻ. ഗഫാർ, യാസർ അഹമ്മദ്, ജെറ്റി ജോർജ് എന്നിവർ സംസാരിച്ചു. നുഐജ കലാക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി അസീസ് പുറായിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.ടി. സിദ്ദീഖ് നന്ദിയും പറഞ്ഞു.

