ചെറുവാടി അസോസിയേഷന്‍ ഖത്തറിന് പുതിയ ഭാരവാഹികൾ
text_fieldsബഷീര്‍ തുവാരിക്കല്‍, ശിഹാബുദ്ദീന്‍ കൊന്നാലത്ത്, ഫിയാസ് .കെ
ദോഹ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ ചെറുവാടി നിവാസികളുടെ കൂട്ടായ്മയായ ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഖത്തറിന്‍റെ അടുത്ത സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബഷീര്‍ തുവാരിക്കല്‍ (പ്രസിഡന്റ്), ശിഹാബുദ്ദീന്‍ കൊന്നാലത്ത് (ജനറല്‍ സെക്രട്ടറി), ഫിയാസ് .കെ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
ദോഹ സൈത്തൂണ്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിൽ മുന്‍ പ്രസിഡന്റ് സലീം തോലേങ്ങല്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പുറായില്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.പി സലാഹുദ്ദീന്‍ നേതൃത്വം നല്‍കി. കമ്മിറ്റിയുടെ രക്ഷാധികാരികളായി സിദ്ദീഖ് പുറായില്‍ ,സലാഹുദ്ദീന്‍ കെ.പി, സലീം തോലേങ്ങല്‍, ഗഫാര്‍ ഇ.എന്‍, സാദിഖ് അലി കൊന്നാലത്ത്, നാസര്‍ തോലേങ്ങല്‍ എന്നിവരെയും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി സിദ്ധീഖ് സി.ടി, അസീസ് പുറായില്‍, സക്കീര്‍ മാസ്റ്റര്‍, യാസിര്‍ അഹ്മദ് കെ.ടി, സാദിഖ് സി.ടി സെക്രട്ടറിമാരായി അമ്മാര്‍ കെ.ടി, സഫ് വാന്‍ കെ.പി , മജീദ് ബാബു പഴംപറമ്പ്, മുന്‍സീര്‍ കെ, അജ്മല്‍ അഹ്മദ് ചാലില്‍, ഫൈനാന്‍സ് സെക്രട്ടറിമാരായി ആസിഫ് ആസാദ്, ആസിഫ് കുന്നത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങൾ: മുഹമ്മദ് ടി.പി, ഡോ. ഫൈസല്‍ പാറക്കല്‍, അബ്ദുല്‍ ഹഖ് ഇ.എന്‍, റഷീദ് (കുട്ടു) കൊന്നാലത്ത്, ജാബിര്‍ എന്‍, ഫഹദ് പുറായില്‍, സുനീര്‍ പൊറ്റമ്മല്‍, ഹാരിഷ് വി. മുഹമ്മദ്, റഹ്മത്ത് എന്‍.കെ, നമീര്‍ മാസ്റ്റര്‍ പൊറ്റമ്മല്‍, ഫൈസല്‍ തോലേങ്ങല്‍, അബ്ദുല്‍ ലത്തീഫ്, ഷാനവാസ് പൊറ്റമ്മല്‍, റാഷിദ് പുറായിൽ, ജാഫര്‍ കെ, മന്‍സൂര്‍ സി.പി, റിയാസ് കെ.പി, റസാഖ് ടി.പി, ആരിഫ് എ.എം.സി, അഫ്റഹ് വി.എ, അര്‍ഷാദ് മോന്‍, സാഖിബ് കണ്ടങ്ങൽ എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

