ചെറിയകുമ്പളം വനിത മഹല്ല് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഷെഫീന റഷീദ് (പ്രസി), മുബീന അഫ്സൽ (സെക്ര), അസ്മ സലാഹ് (ട്രഷ)
ദോഹ: കോഴിക്കോട് ജില്ലയിലെ ചെറിയകുമ്പളം പ്രദേശവാസികളുടെ കൂട്ടായ്മയായ ഖത്തർ ചെറിയകുമ്പളം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത മഹല്ല് കമ്മിറ്റി രൂപവത്കരിച്ചു.
ഖത്തർ ചെറിയകുമ്പളം മഹല്ല് കമ്മിറ്റി വർഷാവർഷം നടത്തിവരുന്ന യാത്രാപരിപാടിയായ ‘സ്പ്രിങ്-2023’ൽ പ്രസിഡന്റ് ഷമീൽ വി.എമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന രൂപവത്കരണ യോഗത്തിലാണ് വനിത കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ഷെഫീന റഷീദ് (പ്രസി), നസീഹ മജീദ് (വൈ. പ്രസി), മുബീന അഫ്സൽ (സെക്ര), അസ്മ സലാഹ് (ട്രഷ), ഷംല അസീം (ജോ. സെക്ര) എന്നിവർ ഭാരവാഹികളായി. പ്രസ്തുത യോഗത്തിൽ മുഹമ്മദ് എൻ.എം സ്വാഗതവും അഫ്സൽ സി.വി.എം നന്ദിയും പറഞ്ഞു.

