രാസായുധ നിരോധനം, സിറിയയിലെ സംഭവവികാസങ്ങൾ; വിദേശകാര്യ സഹമന്ത്രി ഒ.പി.സി.ഡബ്ല്യു ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി കഴിഞ്ഞദിവസം ഹേഗിൽ വെച്ച് ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് (ഒ.പി.സി.ഡബ്ല്യു) ഡയറക്ടർ ജനറൽ ഫെർണാണ്ടോ അരിയാസുമായി കൂടിക്കാഴ്ച നടത്തി. രാസായുധ നിരോധന സംഘടനയായ ഒ.പി.സി.ഡബ്ല്യുവുമായുള്ള സഹകരണം, നിരായുധീകരണം, പ്രാദേശിക, അന്തർദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
സിറിയയിലെ പുതിയ സംഭവവികാസങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും എല്ലാവരും പാലിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. രാസായുധ കൺവെൻഷന്റെ നയങ്ങൾ ഫലപ്രദമായ നടപ്പാക്കുന്നതിൽ സംഘടനയുടെ പങ്ക് വിശദീകരിച്ചു. കൂടിക്കാഴ്ചയിൽ, സിറിയയുടെ താൽപര്യങ്ങൾ പ്രതിനിധീകരിക്കുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിനെയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കും ഒ.പിസി.ഡബ്ല്യു ഡയറക്ടർ ജനറൽ പിന്തുണയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

