Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രക്കു മുമ്പ് വിമാന ഷെഡ്യൂൾ പരിശോധിക്കുക -ഹമദ് വിമാനത്താവളം
text_fieldsbookmark_border
ദോഹ: വ്യോമഗതാഗതം പതിയെ സാധാരണ നിലയിലെത്തുന്നതായും, യാത്രക്കാർ വിമാന ഷെഡ്യൂൾ ചെക്ക് ചെയ്ത് ഉറപ്പുവരുത്തിയ ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് പുറപ്പെടണമെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. തിങ്കളാഴ്ച 5.30 മണിക്കൂർ വ്യോമപാത അടച്ചതിനെ തുടർന്നുണ്ടായ സങ്കീർണതകളിൽനിന്ന് പതിയെ വ്യോമഗതാഗതം സാധാരണ നിലയിലെത്തുകയാണെന്നും എച്ച്.ഐ.എ ‘എക്സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചു. വിമാനങ്ങൾ പുനഃക്രമീകരിച്ചതുമൂലമുള്ള യാത്രക്കാരുടെ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിപ്പിൽ വ്യക്തമാക്കി.
Next Story

