ചാവക്കാട് ഫെസ്റ്റ് ഇന്ന്
text_fieldsചാവക്കാട് പ്രവാസി അസോസിയേഷൻ ചാവക്കാട് ഫെസ്റ്റ് സംഗീത പരിപാടിയുടെ വാർത്തസമ്മേളനത്തിൽനിന്ന്
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാവക്കാട് ഫെസ്റ്റ് സംഗീത വിരുന്ന് വ്യാഴാഴ്ച ഐ.സി.സി അശോക ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചാവക്കാട് പ്രദേശത്തെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സംഗീത വിരുന്നിൽ കലാകാരന്മാരായ ശിഹാബ് പാലപ്പെട്ടി, ഗായകനും വാട്ടർ ഡ്രം പെർഫോമൻസറുമായ ഷിയാ മജീദ്, ഷെയ്ഖ അബ്ദുല്ല എന്നിവർ വേദിയിലെത്തും. ഇവർക്കൊപ്പം ദോഹയിലെ ഗായകരായ ഹരീബ് ഹുസൈൻ, ഹിബ ബദ്റുദ്ദീൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീതവിരുന്നിനൊപ്പം ചാവക്കാട് പ്രവാസി അസോസിയേഷൻ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്ത കലാവിരുന്നും അരങ്ങേറും.
ഖത്തറിൽ ആദ്യമായാണ് വാട്ടർ ഡ്രം പെർഫോമൻസിന് വേദിയൊരുങ്ങുന്നത്. വൈകീട്ട് ഏഴ് മുതൽ നടക്കുന്ന പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചാവക്കാട് പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ബീർ തെരുവത്ത്, ജനറൽ സെക്രട്ടറി ഷെറിൻ പരപ്പിൽ, ട്രഷറർ പി.എൻ. രഞ്ജിത്ത്, ആർട്ടിസ്റ്റുകളായ ശിഹാബ് പാലപ്പെട്ടി, ഷിയാ മജീദ്, ഷെയ്ഖ അബ്ദുല്ല എന്നിവർ പങ്കെടുത്തു.

