ചാവക്കാട് അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്‍റ് നാളെ മുതൽ
text_fieldsചാവക്കാട് പ്രവാസി അസോസിയേഷൻ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് വിന്നേഴ്സ് ട്രോഫി പുറത്തിറക്കുന്നു
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.12 ടീമുകളുമായി ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ശനിയാഴ്ച മുതലാണ് ടൂർണമെന്‍റ് നടക്കുന്നത്.
മെഗാ ഫൈനലിനും സമാപന ചടങ്ങിനും ഏപ്രിൽ ഒന്നിന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാവുമെന്ന് ചാവക്കാട് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഷെജി വലിയാകാത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫൈനലിനോടനുബന്ധിച്ച് ഖത്തറിലെ ക്രിക്കറ്റ് മേഖലയിൽ മികവ് പുലർത്തിയ വ്യക്തികളെ ആദരിക്കുമെന്ന് അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്ത് അറിയിച്ചു.
സംഘടനയുടെ ജനറൽ സെക്രട്ടറി സഞ്ജയൻ, ട്രഷറർ അബ്ദുൽ സലാം, അഡ്വൈസറി അംഗങ്ങളായ ഷാജി അലിൽ, അബ്ദുൽ നാസർ, ക്രിക്കറ്റ് കമ്മിറ്റി അംഗങ്ങളായ ജിഷാദ്, ഷാഫി, ജിംനാസ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ദോഹ ബാങ്ക് സി.ഇ.ഒ മുഖ്യാതിഥിയായ ചടങ്ങിൽ ടൂർണമെന്‍റ് ട്രോഫി പ്രകാശനവും ജഴ്‌സി പ്രകാശനവും നടന്നു. ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാൻ, ഐ.ബി.പി.സി പ്രസിഡന്‍റ് ജാഫർ സാദിഖ്, കമ്യൂണിറ്റി ലീഡേഴ്‌സ് ആയ ഹസ്സൻ ചൗഗ്ലെ, നീലാൻഷു ഡേയ്, സണ്ണി വർഗീസ്, സാബിത് സഹീർ, സമീർ കലന്തൻ എന്നിവരും ടൂർണമെന്‍റ് സ്പോൺസർമാരും പങ്കെടുത്തു.
സിറ്റി എക്സ്ചേഞ്ച്, ലൈഫ് ലൈൻ ഹെയർ ഫിക്സിങ്, ലാൻഡ് റോയൽ പ്രോപ്പർട്ടീസ്, ക്യൂ ബോക്സ്, ക്രെസ്റ്റോൺ എസ്‌വീപ്പീ എന്നിവർ മുഖ്യ സ്പോൺസർമാരാണ്.