Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ നിന്നുള്ള...

ഖത്തറിൽ നിന്നുള്ള രണ്ടാം ചാർ​ട്ടേർഡ്​ വിമാനവും പുലർച്ചെ​ പറക്കും

text_fields
bookmark_border
qutar-flight
cancel

ദോഹ: കോവിഡ്​ പ്രതിസന്ധിക്കിടയിൽ ഖത്തറിൽ നിന്നുള്ള രണ്ടാം ചാർ​ട്ടേർഡ്​ വിമാനവും ഇന്ന്​ കേരളത്തിലേക്ക്​ പറക്കും.  ഞായറാഴ്​ച പുർച്ചെ 12.50നാണ്​ ഖത്തർ എയർവേയ്​സ്​ വിമാനം ദോഹ ഹമദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​  കൊച്ചിയിലേക്ക്​ പുറപ്പെടുക. എണ്ണ, പ്രകൃതിവാതക മേഖലയിലെ പ്രമുഖ കമ്പനിയായ ഖത്തർ എഞ്ചിനീയറിംഗ് ആൻഡ്  കൺസ്​ട്രക്ഷൻ കമ്പനി(ക്യൂകോൺ)യാണ്​ തങ്ങളുടെ തൊഴിലാളികൾക്കായി രണ്ടാം വിമാനവും ഏർപ്പെടുത്തിയത്​. എല്ലാ  യാത്രക്കാരും മലയാളികളാണ്​.

ഹ്രസ്വകാല കരാറിൽ ക്യു കോൺ കമ്പനിയിൽ ജോലിക്കെത്തിയ വിദഗ്ധ  തൊഴിലാളികളാണിവർ. കരാർ കാലാവധി കഴിയുകയും ജോലി തീരുകയും ചെയ്​തിട്ടും കോവിഡ്​ നിയന്ത്രണങ്ങളുടെ  ഭാഗമായി വിമാനസർവീസ്​ ഇല്ലാതായതോടെയാണ്​ ഇവർ ഖത്തറിൽ കുടുങ്ങിയത്​. റാസ്​ലഫാനിൽ വിവിധ ഓയിൽ, ഗ്യാസ്​  റി​ൈഫനറികളിൽ വാർഷിക അറ്റകുറ്റപണികൾക്കായി എത്തിയവരായിരുന്നു ഇവർ. ഇത്തരത്തിൽ എത്തിയ ആകെയുള്ള ​ ആറായിരത്തോളം ഇന്ത്യക്കാരിൽ 600 പേർ മലയാളികളാണ്​. മെക്കാനിക്കൽ, പൈപ്പിങ്​, ഇൻസ്​ട്രുമെ​േൻറഷൻ മേഖലകളിലെ  സാ​​ങ്കേതിക വൈദഗ്​ധ്യമുള്ള തൊഴിലാളികളാണിവർ.  

കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ ഖത്തറിൽ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ ചാർ​േട്ടഡ്​ വിമാനവും ക്യു​േകാൺ  കമ്പനിയാണ്​ നടത്തിയത്​​. കഴിഞ്ഞ വെള്ളിയാഴ്​ച പുലർച്ചെ 2.15ന്​​ ​േദാഹയിൽ നിന്ന്​ പുറപ്പെട്ട ഖത്തർ എയർവേയ്​സിൻെറ  QR8364 വിമാനത്തിൽ 178 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്​.കൊച്ചി, അഹ്മദാബാദ്, മുംബൈ, മധുരൈ തുടങ്ങഇയിവിടങ്ങളിലേക്കും ക്യു കോൺ കമ്പനിയു​െട ചാർ​ട്ടേർഡ്​ വിമാനങ്ങൾ  ഉടൻ സർവീസ്​ നടത്തും. ആകെ 18 വിമാനങ്ങൾക്കാണ്​ കമ്പനിക്ക്​ അനുമതി ലഭിച്ചിരിക്കുന്നത്​. 

സ്വകാര്യ മേഖലയിൽ നിന്നും തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് വിമാനം ചാർട്ടർ ചെയ്യുന്ന ആദ്യ കമ്പനി കൂടിയാണ്  ക്യൂകോൺ. കർശനമായ കോവിഡ്​ പ്രതിരോധ നടപടികൾ സ്വീകരിച്ചാണ്​ ഖത്തർ എയർവേയ്​സ്​ യാത്രക്കാരെ  കൊണ്ടുപോകുന്നത്​. ഫേസ്​ മാസ്​ക്കുകൾ ധരിപ്പിച്ച്​ ഇടവിട്ട്​ സീറ്റുകൾ ഒഴിച്ചിട്ടാണ്​ യാത്ര.  മലബാർ ഗോൾഡും തങ്ങളുടെ ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഖത്തറിൽ നിന്ന്​ ചാർ​ട്ടേർഡ്​ വിമാനങ്ങൾ അയക്കുന്നുണ്ട്​. ഇതിൻെറ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്ന്​ ബന്ധപ്പെട്ടവർ ‘ഗൾഫ്​മാധ്യമ’ത്തോട്​ പറഞ്ഞു.നിലവിൽ വിവിധ കമ്പനികൾ നടത്തുന്ന ചാർ​ട്ടേർഡ്​ വിമാനങ്ങൾക്കാണ്​ ഖത്തറിൽ അനുമതി ലഭിച്ചിരിക്കുന്നത്​.    

സംഘടനകളുടെ ചാർ​ട്ടേർഡ്​ വിമാനങ്ങൾ; പ്രതീക്ഷയേറുന്നു

വിവിധ കമ്പനികൾക്ക്​ ഇന്ത്യയിലേക്ക്​ ചാർ​ട്ടേർഡ്​ വിമാനങ്ങൾക്കുള്ള അനുമതി ലഭിക്കുകയും സർവീസ്​ തുടങ്ങുകയും  ചെയ്​തതതോടെ ഖത്തറിൽ നിന്നുള്ള വിവിധ സംഘടനകളും സ്​ഥാപനങ്ങളും ശ്രമം നടത്തുന്ന ചാർ​േട്ടഡ്​ വിമാനങ്ങൾക്കും  പറക്കാൻ കഴിയുമെന്ന പ്രതീക്ഷ വർധിക്കുകയാണ്​.

കെ.എം.സി.സി, ഇൻകാസ്​, കൾച്ചറൽ ഫോറം തുടങ്ങിയ വിവിധ സംഘടനകൾ ചാർ​ട്ടേഡ്​ വിമാനത്തിനായി ശ്രമം  നടത്തുന്നുണ്ട്​. ഖത്തർ ഇൻകാസിൻെറ ചാർ​ട്ടേർഡ്​ വിമാനത്തിന്​ ഉടൻ സർവീസ്​ നടത്താൻ കഴിയുമെന്ന്​ പ്രസിഡൻറ്​ സമീർ  ഏറാമല പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്​. ഇന്ത്യൻ എംബസിയിൽ നിന്ന്​ അനുമതിക്കായി  കാത്തിരിക്കുകയാണെന്ന്​ കൾച്ചറൽ ഫോറം ഭാരവാഹികളും അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsmalayalam news
News Summary - chartered flight from qatar malayalam news
Next Story