ആദ്യ വിമാനം കൊച്ചിയിലെത്തി: കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ; പ്രതീക്ഷ കൂടുന്നു
text_fieldsദോഹ: വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് പ്രതീക്ഷയേകി ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാർേട്ടഡ് വിമാനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊച്ചിയിലെത്തി. കോവിഡ് പശ്ചാത്തലത്തിൽ ഇതോടെ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഖത്തറിൽ നിന്ന് പറത്താൻ കഴിയുമെന്ന പ്രതീക്ഷ വർധിച്ചു. ദോഹയിലെ ക്യു കോൺ കമ്പനിയാണ് മലയാളികളായ തങ്ങളുടെ തൊഴിലാളികൾക്കായി ആദ്യവിമാനം ചാർട്ടർ ചെയ്തത്. കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാർേട്ടഡ് വിമാനമാണിത്. ഖത്തർ എയർവേസിൻെറ QR8364 വിമാനത്തിൽ 178 യാത്രക്കാരാണ് നാടണഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ 2.15നാണ് േദാഹയിൽ നിന്ന് പുറപ്പെട്ടത്. ഇതോടെ ഖത്തറിൽ നിന്നുള്ള വിവിധ സംഘടനകളും സ്ഥാപനങ്ങളും ശ്രമം നടത്തുന്ന ചാർേട്ടഡ് വിമാനങ്ങൾക്കും പറക്കാൻ കഴിയുമെന്ന പ്രതീക്ഷ വർധിക്കുകയാണ്. വിവിധ ജില്ലക്കാരായ മലയാളികളാണ് ആദ്യ ചാർേട്ടഡ് വിമാനത്തിലുണ്ടായിരുന്നത്.
ഫേസ് മാസ്ക് അടക്കമുള്ളവ ധരിപ്പിച്ചാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്. സീറ്റുകൾ ഇടവിട്ട് ഒഴിച്ചിട്ടിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു നടപടികളും യാത്രയും. ചൊവ്വാഴ്ചയാണ് ക്യു കോൺ കമ്പനിയിൽ നിന്ന് തൊഴിലാളികൾക്ക് വിമാനം ഉറപ്പായ കാര്യം അറിയിക്കുന്നത്. എന്നാൽ കേരളത്തിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ തടസമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതും ശരിയായതോടെ തൊഴിലാളികളോട് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ നാട്ടിലേക്ക് മടങ്ങാൻ തയാറായി നിൽക്കാൻ കമ്പനി അധികൃതർ അറിയിക്കുകയായിരുന്നു. വിവിധ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളെ കമ്പനി ബസിൽ തന്നെ ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഹ്രസ്വകാല കരാറിൽ ക്യു കോൺ കമ്പനിയിൽ ജോലിക്കെത്തിയ വിദഗ്ധ തൊഴിലാളികളാണിവർ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനസർവീസ് ഇല്ലാതായതോടെയാണ് ഇവർ ഖത്തറിൽ കുടുങ്ങിയത്. കരാർ കാലാവധിയും ജോലിയും കഴിഞ്ഞിട്ടും നാട്ടിലേക്ക് തിരിച്ചുപോകാനാകാതെ പ്രയാസത്തിലായിരുന്നു ഇവർ. റാസ്ലഫാനിൽ വിവിധ ഓയിൽ, ഗ്യാസ് റിൈഫനറികളിൽ വാർഷിക അറ്റകുറ്റപണികൾക്കായി എത്തിയവരാണിവർ.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് ഖത്തറിൽ എത്തിയത്. ആകെയുള്ള ആറായിരത്തോളം ഇന്ത്യക്കാരിൽ 600 പേർ മലയാളികളാണ്. മെക്കാനിക്കൽ, പൈപ്പിങ്, ഇൻസ്ട്രുമെേൻറഷൻ മേഖലകളിലെ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളാണിവർ. റാഫ്ലഫനാലിലെ ക്യാമ്പിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവർക്ക് താമസം, ഭക്ഷണം, ഇതുവരെയുള്ള ജോലിക്കുള്ള ശമ്പളം എന്നിവ കമ്പനി തന്നെ നൽകിയിട്ടുണ്ട്. വിമാനമില്ലാത്തതിനാലും ഇന്ത്യൻ എംബസി വഴിയുള്ള യാത്രക്കാരിൽ ഇവർ ഉൾപ്പെടാത്തതിനാലും കമ്പനിയും ബുദ്ധിമുട്ടിലായിരുന്നു. തുടർന്നാണ് ക്യു കോൺ കമ്പനി ചാർട്ടേഡ് വിമാനസർവീസിനായി ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയത്. ഇതുപ്രകാരം കമ്പനിക്ക് അനുമതി ലഭിക്കുകയായിരുന്നു. വരും ദിവസങ്ങളിലും കമ്പനി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ചാർട്ടഡ് വിമാനങ്ങൾ ഒരുക്കുന്നുവെന്ന് അറിയുന്നു. ഹ്രസ്വകാല കരാറിൽ എത്തിയ തൊഴിലാളികൾ തിരിച്ചുപോകാനാകാതെ പ്രയാസത്തിലായത് സംബന്ധിച്ച് മേയ് 30ന് ‘ഗൾഫ്മാധ്യമം’ വാർത്ത നൽകിയിരുന്നു. കെ.എം.സി.സി, ഇൻകാസ്, കൾച്ചറൽ ഫോറം തുടങ്ങിയ വിവിധ സംഘടനകൾ ചാർട്ടേഡ് വിമാനത്തിനായി ശ്രമം നടത്തുന്നുണ്ട്. ഖത്തറിൽ നിന്ന് ഇത്തരത്തിലുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് പറന്നതോടെ മറ്റ് ചാർട്ടേഡ് വിമാനങ്ങൾക്കും സർവീസ് നടത്താനാകുമെന്ന പ്രതീക്ഷയും ബലപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
