‘സ്നേഹക്കൂട്ട്’ സംഗമം സംഘടിപ്പിച്ചു
text_fieldsഇടുക്കി കോട്ടയം എക്സ്പാട്രിയേറ്റ്സ് സർവിസ് അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച ‘സ്നേഹക്കൂട്ട്’ സംഗമം
ദോഹ: ഖത്തറിലെ ഇടുക്കി, കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മ ഇകെസാഖ് (ഇടുക്കി കോട്ടയം എക്സ്പാട്രിയേറ്റ്സ് സർവിസ് അസോസിയേഷൻ ഖത്തർ) ‘സ്നേഹക്കൂട്ട്’ സംഗമം സംഘടിപ്പിച്ചു. 150ൽപരം കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികളും ഗെയിംസുകളും നടത്തുകയായിരുന്നു. നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ലൈവ് നാടൻ തട്ടുകട ഹൃദ്യമായി. നറുക്കെടുപ്പിലൂടെ ഒരാൾക്ക് ആപ്പിൾ ഐപാഡ് സമ്മാനമായി നൽകി. ലേലം വിളി, സമ്മാനപദ്ധതി എന്നിവയിലൂടെ ലഭിച്ച വരുമാനം എസ്.എം.എ ടൈപ് വൺ രോഗം ബാധിച്ച മൽഖ റൂഹി എന്ന കുട്ടിയുടെ ചികിത്സക്കായി നൽകും. പ്രോഗ്രാം കോഓഡിനേറ്റർ സാലിൻകുമാർ പരിപാടി വിശദീകരിച്ചു. ഉപദേശക സമിതി അധ്യക്ഷൻ മഹേഷ് മോഹൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി റിയാസ് റഹ്മാൻ സംഘടന പ്രവർത്തനങ്ങൾ വിവരിച്ചു. പ്രസിഡന്റ് ജോസ്മി ദീപു വരും മാസങ്ങളിലെ പ്രവർത്തനപദ്ധതി വിശദീകരിച്ചു. മുതിർന്ന അംഗങ്ങളായ ജെയ്മോൻ കുര്യാക്കോസ്, വിനോദ് ടിപ് എന്നിവർ നേതൃത്വം നൽകി.

