Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​മാ​രി​ൽ മാ​റ്റം

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​മാ​രി​ൽ മാ​റ്റം
cancel
camera_alt

ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ കോ-​ഓ​പ​റേ​ഷ​ന്‍ സ​ഹ​മ​ന്ത്രി ലു​ല്‍വ ബി​ന്‍ത് റാ​ഷി​ദ് അ​ൽ ഖാ​തി​ർ, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​ൽ അ​സീ​സ് ബി​ന്‍ സാ​ലി​ഹ് അ​ല്‍ ഖു​ലൈ​ഫി

ദോ​ഹ: ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി ഡോ. ​മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​ൽ അ​സീ​സ് ബി​ന്‍ സാ​ലി​ഹ് അ​ല്‍ ഖു​ലൈ​ഫി​യെ​യും ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ കോ-​ഓ​പ​റേ​ഷ​ന്‍ സ​ഹ​മ​ന്ത്രി​യാ​യി ലു​ല്‍വ ബി​ന്‍ത് റാ​ഷി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ഖാ​തി​റി​നെ​യും നി​യ​മി​ച്ചു. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യാ​ണ് സ​ഹ​മ​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​ക​ളി​ൽ മാ​റ്റം​വ​രു​ത്തി​ക്കൊ​ണ്ട് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നേ​ര​ത്തേ അ​സി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ​യും വി​ദേ​ശ​കാ​ര്യ വ​ക്താ​വി​ന്റെ​യും ചു​മ​ത​ല​ക​ൾ ലു​ൽ​വ അ​ൽ ഖാ​തി​ർ വ​ഹി​ച്ചി​രു​ന്നു. അ​ഫ്ഗാ​നി​ൽ​നി​ന്നു​ള്ള വി​ദേ​ശി​ക​ളു​ടെ ഒ​ഴി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ ഇ​ട​​പെ​ട​ലു​ക​ളും ഇ​വ​ർ ന​ട​ത്തി.

ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ മീ​ഡി​യ ഓ​ഫി​സ് മേ​ധാ​വി​യാ​യി ശൈ​ഖ് ത​മ​ര്‍ ബി​ന്‍ ഹ​മ​ദ് ബി​ന്‍ ത​മ​ര്‍ ആ​ൽ​ഥാ​നി​യെ നി​യ​മി​ച്ചു. ര​ണ്ടാ​​ഴ്ച മു​മ്പാ​ണ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യെ ഖ​ത്ത​റി​ന്റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യ അ​മീ​ർ നി​യ​മി​ച്ച​ത്. നി​ല​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​നൊ​പ്പം വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ദ​വും ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് വ​ഹി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign ministers
News Summary - Change in foreign ministers
Next Story