രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി
text_fieldsഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി
സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മൻ എം.എൽ.എക്ക് സമ്മാനിക്കുന്നു
ദോഹ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർഥം ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ദോഹയിൽ ഒലീവ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന സമ്മേളനത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ മിഡിൽ ഈസ്റ്റ് ചെയർമാനും ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ കമ്മിറ്റി മുൻ സംഘടന ജനറൽ സെക്രട്ടറിയുമായ രാജു കല്ലുംപുറം അവാർഡ് സമ്മാനിച്ചു.
വർക്കിങ് പ്രസിഡന്റുമാരായ ജീസ് ജോസഫ്, നാസർ വടക്കേക്കാട് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ഒ.ഐ.സി.സി ഇൻകാസ് രൂപവത്കരിച്ച അഞ്ചംഗ ജൂറിയാണ് പുരസ്കാരത്തിനായി ചാണ്ടി ഉമ്മനെ തിരഞ്ഞെടുത്തത്. രാജീവ് ഗാന്ധിയുടെ നാമത്തിൽ അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷവും അഭിമാനവും അനുഭവിക്കുന്നുവെന്നും കുഞ്ഞുനാൾ മുതൽ തന്നെ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവാണ് രാജീവ് ഗാന്ധിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ ദീർഘദർശന പദ്ധതികളും പരിപാടികളും ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങൾക്ക് അടിത്തറയായി. ഇന്ന് ഇന്ത്യ കാണുന്ന എല്ലാ പുരോഗതികൾക്കും അദ്ദേഹം അടിസ്ഥാനമിട്ടു. രാജ്യം ഒരിക്കലും രാജീവ് ഗാന്ധിയെ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥിയായിരിക്കെ അയച്ച കത്തിന് രാജീവ് ഗാന്ധി മറുപടി അയച്ചതിന്റെ ഓർമയും അദ്ദേഹം പങ്കുവെച്ചു.
കലാ, കായിക, ബിസിനസ് മേഖലകളിലെ പ്രവർത്തന മികവിനുള്ള പുരസ്കാരങ്ങളും വേദിയിൽ ചാണ്ടി ഉമ്മൻ സമ്മാനിച്ചു. എ.കെ. ഉസ്മാൻ, മിബുജോസ് നെറ്റിക്കാടൻ, ഡോ. റോണി പോൾ, അനസ് മെയ്തീൻ, ജെബി കെ. ജോൺ, പ്രവീൺ കുമാർ, മിലൻ അരുൺ, ജയന്തി മൊയ്ത്ര, രവി ഷെട്ടി, റേഹാൻ ജെറി, എയിറിൻ എലിസബത്ത്, ഡോ. സിനിൽ മുബാറക്ക്, നതാലിയ ലീല വിപിൻ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ വർക്കിങ് പ്രസിഡന്റ് ജൂട്ടസ് പോൾ അധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺ ഗിൽബർട്ട്, മാനർ വൈസ് പ്രസിഡന്റുമാരായ സലീം ഇടശ്ശേരി, ഷംസുദ്ദീൻ ഇസ്മയിൽ, ജനറൽ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത്, യൂത്ത് വിങ് പ്രസിഡന്റ് നദിം മാനാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതവും ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജോർജ് കുരുവിള, മുബാറക്ക്, ഷാഹിൻ, പ്രശോഭ്, ലിയോ, നെവിൻ, നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

