ശ്രീലങ്കൻ ആരാധകനെ നേരിൽ കണ്ടു; േകരളത്തിലേക്ക് ക്ഷണിച്ചു
text_fieldsദോഹ: ഒടുവിൽ ശ്രീലങ്കൻ പ്രവാസിയായ മെഹ്റൂഫിെൻറ ആഗ്രഹം യാഥാർത്ഥ്യമായി. കേരളത്തോടും മുൻ മുഖ്യമന്ത്രിയോടുമുള്ള ആരാധനയുമായി കഴിയുന്ന മെഹ്റൂഫിനെ കുറിച്ച് ഇന്നലെ ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉമ്മൻചാണ്ടി തെൻറ ആരാധകനായ ശ്രീലങ്കക്കാരനെ നേരിൽ കാണാൻ ആഗ്രഹം പ്രകടിച്ചു. തുടർന്ന് ഇൻകാസ് സ്റ്റേറ്റ് പ്രസിഡൻറ് കെ.കെ ഉസ്മാൻ ഗൾഫ് മാധ്യമം ബ്യുറോയിൽ ബന്ധപ്പെട്ട് മെഹ്റൂഫിെൻറ വിവരങ്ങൾ അന്വേഷിക്കുകയും സന്ദർശനത്തിന് വഴി തെളിയുകയുമായിരുന്നു.
അഞ്ചരമണിയോടെ ഉമ്മൻചാണ്ടി തങ്ങുന്ന ഹോട്ടൽ മാരിയറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. മെഹ്റൂഫിനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ച മുൻമുഖ്യമന്ത്രിക്ക് അറിയേണ്ടത് തന്നെ എങ്ങനെയാണ് പരിചയം എന്നതായിരുന്നു. ഖത്തറിൽ വന്നശേഷം മലയാളിയായ സക്കീറിനോടൊപ്പം ജോലി ചെയ്യുന്നതിനാൽ മലയാളം സംസാരിക്കാനും വായിക്കാനും പഠിച്ചതാണ് കേരളത്തോട് അടുപ്പമുണ്ടാകാനുള്ള കാരണമെന്ന് മെഹ്റൂഫ് മറുപടി പറഞ്ഞു.
അങ്ങനെ പത്രം വായിക്കാനും മലയാളം ചാനലുകൾ കാണാനും തുടങ്ങിയപ്പോൾ സാറിെൻറ ‘ഫാനാ’യി ഞാൻ. എന്നും ഒരു ദിവസമെങ്കിലും സാറിെൻറ ന്യൂസുകളില്ലാത്ത മലയാളം ചാനലുകൾ ഇല്ലല്ലോ എന്നുമായി ആരാധകെൻറ കമൻറ്. ശ്രീലങ്കയിൽ കഴിയുന്ന മെഹ്റൂഫിെൻറ കുടുംബത്തെ കുറിച്ചും നാടിനെ കുറിച്ചും എല്ലാം അദ്ദേഹം അന്വേഷിച്ചു. കേരളത്തിലേക്ക് സ്വാഗതം എന്ന് പറയാനും ഉമ്മൻചാണ്ടി മറന്നില്ല.കാമറകൾ മിന്നിയപ്പോൾ ഒരു ഡയേലാഗ് കൂടി മെഹ്റൂഫിൽ നിന്നും ഉണ്ടായി. ‘സാറ് കേരളത്തിെൻറ കിംഗ് ആണ്. വീണ്ടും മുഖ്യമന്ത്രിയാകണം. ’ ചുറ്റും നിന്നവരും അത് പുഞ്ചിരിയോടെ ശരിെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
