ഖത്തറിൽ നവംബറിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത
text_fieldsദോഹ: ഖത്തറിൽ നവംബർ മാസത്തിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. മാർച്ച് മാസം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാറുള്ളത് നവംബറിലാണ്. രാജ്യത്ത് തണുപ്പ് ക്രമേണ വർധിച്ചുവരുമെന്നും പ്രവചനത്തിൽ സൂചിപ്പിക്കുന്നു. ശരാശരി താപനില 29.6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. നവംബറിൽ ഏറ്റവും ഉയർന്ന താപനില (38 ഡിഗ്രി) രേഖപ്പെടുത്തിയത് 1969ൽ ആയിരുന്നു. ഏറ്റവും കുറഞ്ഞ താപനില (11.8 ഡിഗ്രി) 1963 -ൽ രേഖപ്പെടുത്തി. ശൈത്യകാലത്തിന്റെ വരവറിയിച്ച് വരും ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

