അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യത
text_fieldsദോഹ: ഖത്തറിൽ ചൊവ്വാഴ്ച മുതൽ വാരാന്ത്യംവരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ഇടക്കിടെടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
രാജ്യത്തെ സമുദ്ര തീരങ്ങളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ അടുത്ത ദിവസങ്ങളിൽ കടലിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആഴ്ച മുഴുവൻ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് മറ്റൊരു സാമൂഹിക മാധ്യമ പോസ്റ്റിലൂടെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
തുടർച്ചയായ ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശാനും തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ തീരപ്രദേശങ്ങളിൽ തിരമാലകൾ 11 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

