Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശനിയാഴ്​ച മുതൽ നേരിയ...

ശനിയാഴ്​ച മുതൽ നേരിയ മഴക്ക്​ സാധ്യത

text_fields
bookmark_border
ശനിയാഴ്​ച മുതൽ നേരിയ മഴക്ക്​ സാധ്യത
cancel

ദോഹ: വ്യാഴാഴ്ച മുതൽ അടുത്തയാഴ്​ച അന്തരീക്ഷം മേഘാവൃതമായതിനാൽ, ശനിയാഴ്​ച മുതൽ ഖത്തറിൽ നേരിയ മഴ പെയ്​തേക്കാമെന്ന്​ കാലാവസ്​ഥാകേന്ദ്രം മുന്നറിയിപ്പ്​ നൽകുന്നു.

വ്യാഴാഴ്​ച മുതൽ മേഘപടലം കൂടുമെന്നും ഇത്​ അടുത്തയാഴ്​ച മധ്യം ​വരെ നിലനിൽക്കുമെന്നുമാണ്​ ഖത്തർ കാലാവസ്​ഥാ വകുപ്പിൻെറ റി​േപ്പാർട്ട്​.മിതമായ തീവ്രത രേഖപ്പെടുത്താവുന്ന മഴയോടൊപ്പം ഇടിക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജൂലൈ 18, 19 തീയതികളിൽ കാറ്റ്​ ശക്​തമാവുമെന്നതിനാൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിനും ദീർഘദൂര കാഴ്​ച കുറക്കാനും കാരണമാവും. ഇടിക്കും മഴക്കുമൊപ്പം വടക്കുകിഴക്ക്-തെക്കുകിഴക്ക് ദിശകളിൽ വീശുന്ന കാറ്റ്​ 8-18 മൈൽ മുതൽ 28 മൈൽ വരെ വേഗത കൈവരിക്കും.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഈ ദിവസങ്ങളിൽ മത്സ്യബന്ധനം ഉൾപ്പെടെയുള്ള എല്ലാ കടൽജോലികളും നിർത്തിവെക്കാനും കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainlight rain
News Summary - Chance of light rain from Saturday
Next Story