Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ...

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഇ​ന്ന് ക്വാ​ർ​ട്ട​ർ അ​ങ്കം

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഇ​ന്ന് ക്വാ​ർ​ട്ട​ർ അ​ങ്കം
cancel
camera_alt

ദു​ഹൈ​ൽ എ​സ്.​സി താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ദോ​ഹ: ​ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നു പി​ന്നാ​ലെ, മേ​ഖ​ല​യി​ലെ ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ ഖ​ത്ത​റി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ന് ഇ​ന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ടം. ഖ​ത്ത​റി​ന്റെ മു​ൻ ചാ​മ്പ്യ​ൻ ടീ​മാ​യ അ​ൽ ദു​ഹൈ​ൽ എ​സ്.​സി സൗ​ദി അ​റേ​ബ്യ​ൻ ക​രു​ത്ത​രാ​യ അ​ൽ ശ​ബാ​ബ് എ​ഫ്.​സി​യെ നേ​രി​ടും. അ​ൽ തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ൽ ഖ​ത്ത​ർ സ​മ​യം വൈ​കീ​ട്ട് ആ​റി​നാ​ണ് മ​ത്സ​രം.

ര​ണ്ടാം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​റാ​നി​ൽ​നി​ന്നു​ള്ള ഫൂ​ലാ​ദ് കു​സെ​സ്താ​ൻ എ​ഫ്.​സി​യും നി​ല​വി​ലെ ഏ​ഷ്യ​ൻ-​സൗ​ദി ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ​ഹി​ലാ​ലും ത​മ്മി​ലാ​ണ് ഉ​ശി​ര​ൻ പോ​രാ​ട്ടം. രാ​ത്രി ഒ​മ്പ​തി​ന് അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പോ​രാ​ട്ടം. ക്യു.​എ​ഫ്.​എ വെ​ബ്സൈ​റ്റ് വ​ഴി മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. സൗ​ദി​യി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന അ​ൽ ഹി​ലാ​ൽ എ​ഫ്.​സി പ്രീ​ക്വാ​ർ​ട്ട​റി​ൽ യു.​എ.​ഇ​യു​ടെ ശ​ബാ​ബ് അ​ൽ അ​ഹ്‍ലി​യെ 3-1ന് ​തോ​ൽ​പി​ച്ചാ​ണ് മു​ന്നേ​റി​യ​ത്. ഫൂ​ലാ​ദ് സൗ​ദി​യു​ടെ​ത​ന്നെ അ​ൽ ഫൈ​സ​ലി​യെ​യാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ൽ (1-0) തോ​ൽ​പി​ച്ച​ത്. ഖ​ത്ത​ർ പോ​രാ​ട്ട​മാ​യി മാ​റി​യ അ​ൽ ദു​ഹൈ​ൽ -അ​ൽ റ​യ്യാ​ൻ മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു ദു​ഹൈ​ലി​ന്റെ ജ​യം. അ​ൽ ശ​ബാ​ബ് ഉ​സ്ബെ​കി​സ്താ​ന്റെ ന​സാ​ഫ് ഖ​ർ​ഷി​യെ​യാ​ണ് വീ​ഴ്ത്തി​യ​ത്. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ വി​ജ​യി​ക​ളാ​വും 26ന് ​ന​ട​ക്കു​ന്ന മേ​ഖ​ലാ സെ​മി ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കു​ക.

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ​പാ​ദം ഏ​പ്രി​ൽ 29നും ​ര​ണ്ടാം പാ​ദം മേ​യ് ആ​റി​നു​മാ​യി ജ​പ്പാ​നി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champions Leaguequarter finals
News Summary - Champions League quarter-finals today
Next Story