ചാലിയാർ ഉത്സവം-25 നവംബർ 21ന് നടത്തും
text_fieldsചാലിയാർ ദോഹ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെഡക്സ് കാർഗോ പ്രസന്റ്സ് ചാലിയാർ ഉത്സവം 2025 വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ അൽ വുഖൈർ നോബ്ൾ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചാലിയാർ ദോഹ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചാലിയാർ പുഴയുടെ തീരത്തുള്ള 24 പഞ്ചായത്തുകളുടെ കൂട്ടായ്മയാണ് പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ.
പതിനാലാം രാവ് ടൈറ്റിൽ വിന്നറും പിന്നണി ഗായകരുമായ ബാദുഷയും സൽമാനും നയിക്കുന്ന സംഗീതവിരുന്നും ചാലിയാർ ദോഹയുടെ വിവിധ പഞ്ചായത്തുകളിൽനിന്നുള്ളവരുടെ സിനിമാറ്റിക് ഡാൻസ്, ഒപ്പന, സ്കിറ്റ്, കോൽക്കളി, തിരുവാതിര, മാർഗംകളി, മൈം തുടങ്ങിയ സ്റ്റേജ് പ്രോഗ്രാമുകളുമായിരിക്കും ചാലിയാർ ഉത്സവത്തിന്റെ ഹൈലൈറ്റ്. പ്രവേശനം സൗജന്യമായിരിക്കും.
ചാലിയാർ ഉത്സവം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഷ്ഹൂദ് വി.സി. തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ, സെഡക്സ് കാർഗോ മാർക്കറ്റിങ് കൺസൽട്ടന്റ് ഷാറാ ഹാഷ്മി, മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി എം.ഡിയും ചാലിയാർ ദോഹ മുഖ്യരക്ഷാധികാരിയുമായ ഷൗക്കത്തലി ടി.എ.ജെ, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, മീഡിയ വിങ് ചെയർമാൻ അഹ്മദ് നിയാസ് മൂർക്കനാട്, വനിത വിങ് പ്രസിഡന്റ് മുഹ്സിന സമീൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

