ചാലിയാർ സ്പോർട്സ്: കൊടിയത്തൂർ ഓവറോൾ ചാമ്പ്യന്മാർ
text_fieldsചാലിയാർ സ്പോർട്സ് ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ 58 പോയൻറുകൾ നേടി കൊടിയത്തൂർ പഞ്ചായത്ത് ഓവറോൾ കിരീടം നേടി. 55 പോയൻറുകൾ നേടി കീഴുപറമ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനവും, ഫറോക്ക് പഞ്ചായത്ത് (37) മൂന്നാം സ്ഥാനവും നേടി. ചീക്കോടും കടലുണ്ടിയും നാലാം സ്ഥാനം പങ്കിട്ടു. ഫെസ്റ്റിെൻറ ഭാഗമായി നടന്ന ഫൈവ്സ് ഫുട്ബാളിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊടിയത്തൂർ ജേതാക്കളായി.
ഫൈനലിൽ ചീക്കോടായിരുന്നു എതിരാളികൾ. വടംവലിയിൽ കീഴുപറമ്പിനെ പരാജയപ്പെടുത്തി കൊടിയത്തൂർ വിജയികളായി. മാർച്ച് പാസ്റ്റോടെ ആരംഭിച്ച പത്താം എഡിഷൻ സ്പോർട്സ് ഫെസ്റ്റിന് ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
മുൻ ഖത്തർ ചാരിറ്റി പബ്ലിക് റിലേഷൻ മാനേജറും ഖത്തർ എനർജി റിക്രിയേഷനൽ സൂപ്പർവൈസറുമായ ഖാലിദ് അഹമ്മദ് കാസിം അഹമ്മദ് ഫക്രു സ്പോർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്ക്വാഷ് ആൻഡ് ടെന്നീസ് താരം ചാങ് സെർൺ-സിംഗപ്പൂർ, ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡൻറ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഫാസിൽ, അനീഷ്, ജംഷീർ ഹംസ, അൽത്താഫ്, ആർ.ജെ അപ്പുണ്ണി, ആർ.ജെ അഷ്ടമി, വി.സി. മഷ്ഹൂദ്, സിദ്ദീഖ് വാഴക്കാട്, ഹൈദർ ചുങ്കത്തറ, മുസ്തഫ എലത്തൂർ, തസീൻ അമീൻ, അബ്ദുൽ റഹീം, ദീപക് ഷെട്ടി, എബ്രഹാം ജോസഫ്, സജീവ് സത്യശീലൻ, അഹ്മദ് കുഞ്ഞി, അബ്ദു റഊഫ് കൊണ്ടോട്ടി, നബീൽ, താമിർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയിൽ, രഘുനാഥ് ഫറോക്ക്, അബ്ദുൽ അസീസ് ചെറുവണ്ണൂർ, ഡോക്ടർ ഷഫീഖ് താപ്പി മമ്പാട്, സാബിഖ് എടവണ്ണ, അഹ്മദ് നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ, ജൈസൽ വാഴക്കാട്, തൗസീഫ് കാവനൂർ, ഉണ്ണിമോയിൻ കുനിയിൽ, അബ്ദുൽ മനാഫ് എടവണ്ണ, അബ്ദു റഹ്മാൻ മമ്പാട്, ഉണ്ണികൃഷ്ണൻ വാഴയൂർ, റഫീഖ് കാരാട് വാഴയൂർ, സാദിഖ് കൊന്നാലത്ത്, അബ്ദുൽ മനാഫ് കൊടിയത്തൂർ, അക്ഷയ് കടലുണ്ടി, മുനീറ ബഷീർ, ശാലീന രാജേഷ്, മുഹ്സിന സമീൽ, ഷഹാന ഇല്യാസ്, ബുഷ്റ ഫറോക് എന്നിവർ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. ജാബിർ ബേപ്പൂര് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

